Gulf
നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് കുവൈത്ത്നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് കുവൈത്ത്
Gulf

നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് കുവൈത്ത്

admin
|
20 Feb 2018 7:10 PM GMT

കഴിവും യോഗ്യതയുള്ളവര്‍ മാത്രം നഴ്സിങ് മേഖലയിലെത്താന്‍ വേണ്ട നടപടിയെല്ലാം മന്ത്രാലയം കൈക്കൊള്ളുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലം വ്യക്തമാക്കി

ഇന്ത്യയില്‍ നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ മന്ത്രാലയം ശ്രമിച്ചുവരികയാണെന്ന് കുവൈത്ത്. കഴിവും യോഗ്യതയുള്ളവര്‍ മാത്രം നഴ്സിങ് മേഖലയിലെത്താന്‍ വേണ്ട നടപടിയെല്ലാം മന്ത്രാലയം കൈക്കൊള്ളുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുവൈത്ത് അടക്കമുള്ള 18 രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് വിദേശത്തേക്കുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ വരവ് നിലച്ചു. മാസത്തില്‍ ശരാശരി 300-400 നഴ്സുമാരെ വിദേശത്തേക്കയക്കുന്ന കേരളത്തെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്ന് നഴ്സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിയമിക്കപ്പെട്ട ആദ്യവര്‍ഷം ഓരോ മൂന്ന് മാസവും നഴ്സുമാരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലം അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബി വ്യക്തമാക്കി.

Similar Posts