ദുബൈ സഫാരിയിൽ വ്യാഴാഴ്ച മുതൽ പ്രവേശ ഫീസ് ഈടാക്കും
|സഫാരിയിൽ എത്തിയ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതിനെ തുടർന്നാണിത്
ദുബൈ സഫാരിയിൽ വ്യാഴാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശ ഫീസ് ഈടാക്കും. സഫാരിയിൽ എത്തിയ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതിനെ തുടർന്നാണിത്. തിരക്ക് നിയന്ത്രിക്കാൻ ഇതല്ലാതെ വഴിയില്ലെന്ന നിലപാടിലാണ് ദുബൈ നഗരസഭ അധികൃതർ.
ഈ മാസം 12ന് ആയിരുന്നു ദുബൈ സഫാരിയുടെ വിസ്മയലോകം സന്ദർശകർക്കായി തുറന്നത്. അന്നുമുതൽ എല്ലാ ദിവസവും കാലത്ത് 9 മുതൽ വൈകീട്ട് അഞ്ചു വരെയും സന്ദർശകരുടെ പ്രവാഹമായിരുന്നു. ദുബൈ സഫാരി ഔദ്യോഗികമായി അടുത്ത മാസം മാത്രമാണ് തുറക്കുക. സൗജന്യ പ്രവേശം അനുവദിച്ച ബുധനാഴ്ചയും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. മുതിർന്നവർക്ക് 50 ദിർഹവും കുട്ടികൾക്ക് 20 ദിർഹവുമാണ് നിരക്ക്.
സഫാരി വില്ലേജിലും ഇതേ നിരക്ക് ആയിരിക്കും. രണ്ടിടങ്ങളിലേക്കുമുള്ള കോംബോ ടിക്കറ്റിന് മുതിർന്നവർക്ക് 85 ദിർഹവും കുട്ടികൾക്ക് 30 ദിർഹവും. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗത്തിനും 60 വയസിനു മുകളിലുള്ളവർക്കും മൂന്നുവയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.