Gulf
സൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കുന്നുസൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു
Gulf

സൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു

Jaisy
|
25 Feb 2018 3:06 AM GMT

ഫാര്‍മസികള്‍ സ്വദേശിവത്കരിക്കുന്നതിന് പുറമെയാണ് ആരോഗ്യ മേഖല 100 ശതമാനം സ്വദേശിവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പേര് വെളിപ്പെടുത്താത്ത പ്രതിനിധി പറഞ്ഞു

സൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഫാര്‍മസികള്‍ സ്വദേശിവത്കരിക്കുന്നതിന് പുറമെയാണ് ആരോഗ്യ മേഖല 100 ശതമാനം സ്വദേശിവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനമെന്ന് പേര് വെളിപ്പെടുത്താത്ത പ്രതിനിധി പറഞ്ഞു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി നടന്നുവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണത്തത്തെുടര്‍ന്നാണ് അടുത്ത ഘട്ടത്തില്‍ ആരോഗ്യ മേഖല സ്വദേശിവത്കരിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രാലയ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഫാര്‍മസികളില്‍ മാത്രം സ്വദേശി യുവതി, യുവാക്കള്‍ക്ക് 15,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ പ്രതിനിധി ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി എത്ര തൊഴിലവസരം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മൊബൈല്‍ കടകള്‍, വാഹന വില്‍പന വില്‍പന, റന്‍റ് എ കാര്‍ എന്നീ മേഖലകളുടെ സ്വദേശിവത്കരണ പ്രഖ്യാപനത്തിന് പിറകെയാണ് ആരോഗ്യ മേഖലയുടെ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. 2017 മധ്യത്തോടെ വാഹന വില്‍പന മേഖലയില്‍ സ്വദേശിവത്കരണം പൂര്‍ണമാവുമ്പോള്‍ 9,000 തസ്തികകള്‍ സ്വദേശികള്‍ക്ക് ലഭ്യമാവുമെന്നും തൊഴില്‍ മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി. സ്വര്‍ണക്കടകള്‍, പച്ചക്കറി വിപണി എന്നിവയില്‍ സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ പൂര്‍ണമായ സംവരണം നടപ്പാക്കുമെന്നും മന്ത്രാലയ പ്രതിനിധി പറഞ്ഞു.

Similar Posts