Gulf
ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാനൊരുങ്ങി കുവൈത്ത്ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാനൊരുങ്ങി കുവൈത്ത്
Gulf

ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാനൊരുങ്ങി കുവൈത്ത്

Jaisy
|
7 March 2018 3:10 AM GMT

ഫലസ്തീനിലെ റാമല്ലയിൽ കുവൈത്ത് എംബസ്സി ഉടൻ പ്രവർത്തനമാരംഭിക്കുമെന്നു വിദേശകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു

ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാനൊരുങ്ങി കുവൈത്ത് . ഫലസ്തീനിലെ റാമല്ലയിൽ കുവൈത്ത് എംബസ്സി ഉടൻ പ്രവർത്തനമാരംഭിക്കുമെന്നു വിദേശകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എംബസി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഓഫീസ്​കാര്യ അണ്ടർ സെക്രട്ടറി ശൈഖ് അഹ്മദ് അൽ നാസർ ആണ് പറഞ്ഞു . ഫലസ്തീനിലെ റാമല്ലയിലായിരിക്കും നിർദിഷ്ട എംബസ്സി പ്രവർത്തനമാരംഭിക്കുക . കഴിഞ്ഞ ദിവസം കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അധിനിവേശകാലത്ത് പി.എൽ.ഒ സ്വീകരിച്ച ഇറാഖ് അനുകൂല നിലപാടിനെ തുടർന്ന് 1991ൽ കുവൈത് ഫലസ്​തീനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു . ഇതിനു പിറകെ ഫലസ്തീൻ പാസ്പോർട്ടിന്റെ അംഗീകാരം എടുത്തുകളയുകയും രാജ്യത്തുണ്ടായിരുന്ന ഫലസ്തീൻ പൗരന്മാരെ തിരിച്ചയക്കുകയും ചെയ്തിരുന്നു . അടുത്തിടെയാണ് ഫലസ്തീൻ പാസ്സ്പോർട്ടിന് കുവൈത്ത് വീണ്ടും അംഗീകാരം നൽകുകയും ഫലസ്തീനിൽ നിന്ന് അധ്യാപകർ ഉൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യാനും കുവൈത്ത് നടപടികൾ ആരംഭിച്ചിരുന്നു.

Related Tags :
Similar Posts