Gulf
സൗദി ഹോട്ടല്‍ മേഖലയില്‍ സ്വദേശിവത്കരണം തുടങ്ങുന്നുസൗദി ഹോട്ടല്‍ മേഖലയില്‍ സ്വദേശിവത്കരണം തുടങ്ങുന്നു
Gulf

സൗദി ഹോട്ടല്‍ മേഖലയില്‍ സ്വദേശിവത്കരണം തുടങ്ങുന്നു

admin
|
15 March 2018 2:08 PM GMT

സൗദി സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്യുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ഈ മാസം 24ന് തുടക്കം കുറിക്കും.

സൗദി സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്യുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ഈ മാസം 24ന് തുടക്കം കുറിക്കും. ഏറ്റവും കൂടുതല്‍ താമസ ഹോട്ടലുകളും തീര്‍ഥാടക കേന്ദ്രങ്ങളുമുള്ള മക്ക നഗരത്തില്‍ നിന്നാണ് ഈ രംഗത്തെ സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുകയെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു.

ഹോട്ടലുകള്‍, അപാര്‍ട്മെന്‍റുകള്‍, ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ താമസകേന്ദ്രങ്ങള്‍, ടൂറിസ്റ്റ് മേഖലയിലെ താമസ സൗകര്യങ്ങള്‍ എന്നിവയിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. മെയ് 24ന് സൗദി ടൂറിസം അതോറിറ്റി മക്കയില്‍ സംഘടിപ്പിക്കുന്ന സ്വദേശി യുവാക്കളുടെ സംഗമത്തില്‍ ജോലി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കുറഞ്ഞത് സെക്കന്‍ററി വിദ്യാഭ്യാസവും ഹോട്ടല്‍, അപാര്‍ട്മെന്‍റ് മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുമുള്ള സ്വദേശി യുവതി, യുവാക്കള്‍ക്ക് നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ടൂറിസം അതോറിറ്റിയുടെ കീഴിലെ മാനവവിഭവശേഷി വകുപ്പാണ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കുക. ഹോട്ടലുകള്‍ക്ക് പുറമെ ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലയിലും അടുത്ത വര്‍ഷം മുതല്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കും.

2022 ടെ ഈ മൂന്ന് മേഖലയിലും 100 ശതമാനം സ്വദേശി വത്കരണം നടപ്പാക്കുകയാണ് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ലക്ഷ്യം. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം നടപ്പു ഹിജ്റ വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ പിന്നാലെയാണ് മറ്റു മൂന്ന് സുപ്രധാന മേഖലകള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.

Similar Posts