Gulf
ദുബൈയിലെ കൂറ്റൻ കെട്ടിടങ്ങളില്‍ പ്രത്യേക വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കുംദുബൈയിലെ കൂറ്റൻ കെട്ടിടങ്ങളില്‍ പ്രത്യേക വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കും
Gulf

ദുബൈയിലെ കൂറ്റൻ കെട്ടിടങ്ങളില്‍ പ്രത്യേക വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കും

Jaisy
|
17 March 2018 9:45 PM GMT

ദുബൈ മാളില്‍ കഴിഞ്ഞദിവസം വൈദ്യുതി വിതരണം നിലച്ച സാഹചര്യത്തിലാണ് നടപടി

ദുബൈയിലെ കൂറ്റൻ കെട്ടിടങ്ങളില്‍ പ്രത്യേക വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളില്‍ കഴിഞ്ഞദിവസം വൈദ്യുതി വിതരണം നിലച്ച സാഹചര്യത്തിലാണ് നടപടി. ഉത്തരവ് നിലവില്‍ വന്നു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

യുഎഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കൂറ്റന്‍ കെട്ടിടങ്ങള്‍ ടവറുകള്‍ എന്നിവക്ക് ഉത്തരവ് ബാധകമാണ്. ഇത്തരം കെട്ടിടങ്ങളുടെ ഉടമകളും കരാറുകാരും ദിവസം മുഴുവൻ വൈദ്യുതി ഉറപ്പാക്കാനുള്ള പ്ലാന്റ് സജ്ജമാക്കണം. തീരുമാനം നിലവില്‍ വന്നുകഴിഞ്ഞു.​ ദുബൈ മാള്‍ ഇരുട്ടിലായ സംഭവം അന്വേഷിക്കാന്‍ ശൈഖ്​ മുഹമ്മദ് ദുബൈ വൈദ്യുതി ജലഅതോറിറ്റി ഓഫീസിലെത്തി എംഡി സഈദ് മുഹമ്മദ് ആല്‍ തായറിനോട് വിശദീകരണം തേടിയിരുന്നു. വൈദ്യുതി വിതരണ ലൈനിൽ പെട്ടെന്നുണ്ടായ തടസ്സമാണ്​വൈദ്യുതി മുടങ്ങാന്‍ കാരണമെന്നും 90 മിനിറ്റില്‍ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞെന്നും ദേവ വിശദീകരിച്ചു. ​വലിയ കെട്ടിടങ്ങളിൽ പ്രത്യേക പവർ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന ഉത്തരവ്​ നടപ്പാക്കാൻ ദീവ മുൻകൈയെടുക്കും. കമ്പനികള്‍ക്കും കരാറുകാർക്കും ഇതുസംബന്ധിച്ച അടിയന്തിര നിർദേശം നൽകുന്ന് അൽതയർ പറഞ്ഞു. ദുബൈയില്‍ വൈദ്യുതി മുടങ്ങുന്നത് അപൂര്‍വമായതിനാല്‍ കെട്ടിടങ്ങളില്‍ ജനറേറ്റര്‍ പോലുള്ള പകരം സംവിധാനങ്ങളും അപൂര്‍വമാണ്.

Related Tags :
Similar Posts