കേളി കലാ സാംസ്‌കാരിക വേദി ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു
|എക്‌സിറ്റ് 18ലെ നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു
റിയാദിലെ കേളി കലാ സാംസ്‌കാരിക വേദി ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. രാവിലെ പൂക്കള മല്‍സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 9 മണിവരെ നീണ്ടുനിന്നു.
കേളി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നത്തി³റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരീക സമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വെങ്കിടേശ്വര നാരായണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ എം.ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി. എംബസി സെക്കന്റ് സെക്രട്ടറി ജോര്‍ജ്ജ്, അറ്റാഷെ രാജേന്ദ്രന്‍, ഡബിള്‍ഹോര്‍സ് ഓവര്‍സീസ് മാനേജര്‍ നിജില്‍ തോമസ്, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കത്തക്കരീതിയില്‍ വര്‍ഗ്ഗീയവല്‍ക്കരണന അജണ്ടയോടുകൂടിയുള്ള കേന്ദ്ര ഭരണകൂട ഇടപെടല്‍ കേരള സമൂഹം ഗൌരവ പൂര്‍വ്വം കാണണമെന്നും ഇത്തരം ഇടപെടലുകളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പതിനാലു ഏരിയാ കമ്മിറ്റികളും, കുടുംബവേദിയും ചേര്‍ന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയും, കൊച്ചുകുട്ടികള്‍ അടക്കമുള്ള കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളും ഹൃദ്യമായ ഓണവിരുന്നായി.
സജീവ് വടകരയുടെ യാത്രാമൊഴി എന്നാ കവിതയെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്‌കാരം ഒഡീഷയിലെ കലഹന്തിയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ട് നടന്ന മാജിയുടെ യാത്രയുടെ നേര്‍കാഴ്ചയായി. പരിപാടികള്‍ അവതിരിപ്പിച്ചവര്‍ക്കും ആസ്വദിക്കാനെത്തിയവര്‍ക്കു വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.