Gulf
മൊബൈല്‍ കടകളിലെ സ്വദേശിവല്‍ക്കരണം: തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കിമൊബൈല്‍ കടകളിലെ സ്വദേശിവല്‍ക്കരണം: തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കി
Gulf

മൊബൈല്‍ കടകളിലെ സ്വദേശിവല്‍ക്കരണം: തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കി

admin
|
19 March 2018 1:37 AM GMT

മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കി.

മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ വകുപ്പ് പരിശോധന ശക്തമാക്കി. ഇതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ ദമ്മാമില്‍ മാത്രം മുവ്വാരിത്തില്‍ അധികം മലയാളികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.

ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ ഹസ എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം എഴുന്നൂറോളം സ്ഥാപനങ്ങളിലാണ് അധികൃതരെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംഘം പരിശോധന നടത്തിയത്. മൂന്ന് മാസത്തിനകം അമ്പത് ശതമാനവും ആറ് മാസങ്ങളില്‍ നൂറു ശതമാനം സ്വദേശിവത്കരണം നടപ്പിലാകാനുള്ള നോട്ടീസും പലര്‍ക്കും വിതരണം ചെയ്തു. ഇതോടെ നിരവധി പ്രവാസികള്‍ ആശങ്കയിലാണ്.

നിയമം കര്‍കശമാക്കിയതോടെ മൊത്ത കച്ചവടക്കാര്‍ സാധനങ്ങള്‍ കടകളിലേക്ക് കടം കൊടുക്കുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇത് നിലവിലുള്ള കച്ചവകത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. അനധികൃതമായ രീതിയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു. മൊബൈല്‍ മേഖലയില്‍ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കണമെന്ന തൊഴില്‍ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നിയമലംഘനം കണ്ടത്തൊന്‍ നീക്കം തുടങ്ങിയത്.

Similar Posts