Gulf
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്
Gulf

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്

Jaisy
|
19 March 2018 4:32 AM GMT

മന്ത്രാലയത്തെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും

കുവൈത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം . മന്ത്രാലയത്തെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് .

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ ബംഗ്ലാദേശ് പൗരൻ ആൾമാറാട്ടം നടത്തി ഡോക്റ്റർ ആയി സേവനമനുഷ്ഠിക്കുന്നതായി കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു . വര്‍ഷങ്ങള്‍ക്ക് മുൻപ് ന്യൂസിലാൻഡിലേക്ക് കുടിയേറിയ കുവൈത്തി ഡോക്ടറുടെ പേരിലുള്ള വ്യാജരേഖകൾ ഉപയോഗിച്ചു ക്ളീനിങ് ജോലിക്കാരൻ ഡോക്റ്റർ ഉദ്യോഗം നേടിയെന്ന വാർത്തക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു ആൾമാറാട്ടം നടത്തുന്നതിനായി ഇയാൾ പ്ലാസ്റ്റിക് സർജറിക്കു വിധേയമായതായും ചിലർ പ്രചരിപ്പിച്ചു . പ്രതിപക്ഷ എംപിമാർ കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഇതുസംബന്ധിച്ചു ചോദ്യമുന്നയിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം വാർത്ത നിഷേധിച്ചു രംഗത്തെത്തിയത് . ആരോഗ്യമന്ത്രാലയം നൽകിവരുന്ന സേവനങ്ങളെ വിലകുറച്ചു കാണിക്കാനും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ കെടുത്തിക്കളയാനും നടത്തുന്ന ശ്രമങ്ങളെ അവഗണിക്കണമെന്നു MOH വക്താവ് അഹമ്മദ് അൽ ഷത്തി പറഞ്ഞു . മന്ത്രാലയത്തിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാകുന്ന വിധത്തില്‍ അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രാലയം സ്വാഗതം ചെയ്യുന്നതായും അധികൃതർ വ്യക്തമാക്കി .

Related Tags :
Similar Posts