യു.എ.ഇ ആഭ്യന്തരവിപണിയില്‍ വീണ്ടും ഇന്ധനവില കൂട്ടി
|പെട്രോള്‍ വില ലിറ്ററിന് 16 ഫില്‍സ് വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന്റെ വില നാല് ഫില്‍സ് കൂട്ടി. പുതുക്കിയ വില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും.
യു.എ.ഇ ആഭ്യന്തരവിപണിയില്‍ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 16 ഫില്‍സ് വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന്റെ വില നാല് ഫില്‍സ് കൂട്ടി. പുതുക്കിയ വില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും.
മേയ് ഒന്ന് മുതല്‍ സൂപ്പര്‍ പെട്രോളിന്റെ വില ഒരു ദിര്‍ഹം 62 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 78 ഫില്‍സായി വര്‍ധിക്കും. സ്പെഷല്‍ പെട്രോളിന്റ നിരക്ക് ഒരു ദിര്‍ഹം 51 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 67 ഫില്‍സായി ഉയര്‍ത്തി. ഇപ്ലസ് പെട്രോളിന്റെ വില ഒരു ദിര്‍ഹം 44 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 60 ഫില്‍സായും വര്‍ധിപ്പിച്ചു. ഡീസലിന്റെ വില ഒരു ദിര്‍ഹം 56 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 60 ഫില്‍സായും കൂട്ടി. അന്താരാഷ്ട്ര എണ്ണവിലക്ക് അനുസൃതമായി ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിന് നിയമിച്ച സമിതിയാണ് അടുത്തമാസത്തേക്കുള്ള വില നിശ്ചയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവിപണിയിലും വില കൂട്ടുന്നതെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ജൂലൈ മുതലാണ് യു.എ.ഇയില്‍ എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞത്. പിന്നീട് ഓരോമാസവും അന്താരാഷ്ടവിലക്ക് അനുസരിച്ച് ഇന്ധനവില പുതുക്കി നിശ്ചയിക്കുകയാണ്. ആദ്യതവണ ഇന്ധനവില 29 ശതമാനം വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില താഴുന്ന പ്രവണതയായിരുന്നു. എന്നാല്‍ ഏപ്രിലിലും മെയിലും ഇന്ധനവില മേലോട്ട് കുതിച്ചു. 50 ലിറ്റര്‍ ശേഷിയുള്ള സാധാരണകാറുകളില്‍ പെട്രോളടിക്കാന്‍ അടുത്തമാസം ഉപഭോക്താക്കള്‍ എട്ട് ദിര്‍ഹം അധികം നല്‍കണം.