Gulf
Gulf

ദുബൈയിൽ 25 കിമീ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച തുറക്കും

Jaisy
|
20 March 2018 2:38 AM GMT

പ്രദേശത്ത്​ ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഹൈവേ ഉപകരിക്കും

ദുബൈയിൽ 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാ ഴ്ച തുറക്കും. ദുബൈ, -അല്‍ഐന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. പ്രദേശത്ത്​ ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഹൈവേ ഉപകരിക്കും.സമീപവാസികള്‍ക്കും ദ് വില്ല, റെംറാം, ഫാല്‍ക്കണ്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്​ പുതിയ ഹൈവേയെന്ന്​ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ശൈഖ്​ മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായുള്ളതാണ്​ ഹൈവേ. അല്‍ഐന്‍ റോഡിലെയും സമീപ പ്രദേശത്തെ മറ്റു ഹൈവേകളിലെയും ഗതാഗതക്കുരുക്ക് ഇതോടെ നന്നായി കുറയും. 47.4 കോടി ദിര്‍ഹം ചെലവിട്ടാണ്​ എട്ടു വരി പാതയുടെ നിർമാണം. സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലേജ്, അറേബ്യന്‍ റാഞ്ചസ്, ദുബായ് സ്പോര്‍ട്സ് സിറ്റി തുടങ്ങിയ പദ്ധതി പ്രദേശത്തേക്ക് നേരിട്ടെത്താനും പുതിയ ഹൈവേയിലൂടെ സാധിക്കുമെന്ന സൗകര്യവുമുണ്ട്​.

ശൈഖ്​ സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്​യാൻ സ്ട്രീറ്റില്‍നിന്ന് ദുബൈ അല്‍ഐന്‍ റോഡിലെ അല്‍ യലായെസ് റോഡ് വരെ നീളുന്നതാണ്​ ഹൈവേ പദ്ധതി. ഇത്​ ഭാവിയിൽ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് വരെ നീട്ടിയേക്കും. നിരവധി മേല്‍പാലങ്ങളും ഇന്‍റര്‍സെക്ഷനുകളും ഇതിന്റെ ഭാഗമാണ്​. എമിറേറ്റ്സ് റോഡില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റുവഴി ഗ്ലോബല്‍ വില്ലേജിലേക്ക്​ ഭാവിയിൽ എളുപ്പം എത്തിച്ചേരാം. ​ അല്‍ഖുദ്റ ഇന്‍റര്‍‍സെക്ഷനും ഹെസ്സ സ്ട്രീറ്റ് ഇന്‍റര്‍സെക് ഷനും തമ്മില്‍ ബന്​ധിപ്പിക്കാനും പുതിയ ഹൈവേ മൂലം സാധിക്കും.

Similar Posts