Gulf
സൌദിയില്‍ വേനല്‍ചൂട് കനത്തതോടെ  ഇഴ ജന്തുക്കളും വിഷപ്പാമ്പുകളും പുറത്തിറങ്ങുന്നുസൌദിയില്‍ വേനല്‍ചൂട് കനത്തതോടെ ഇഴ ജന്തുക്കളും വിഷപ്പാമ്പുകളും പുറത്തിറങ്ങുന്നു
Gulf

സൌദിയില്‍ വേനല്‍ചൂട് കനത്തതോടെ ഇഴ ജന്തുക്കളും വിഷപ്പാമ്പുകളും പുറത്തിറങ്ങുന്നു

Jaisy
|
22 March 2018 8:05 AM GMT

വെന്തുരുകുന്ന ചൂടില്‍ ആവാസ വ്യവസ്ഥയില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ടതിനാലാണ് ഇത്തരം ജീവികള്‍ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങുന്നത്

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വേനല്‍ ചൂട് കൂടുതല്‍ തീക്ഷണമായതോടെ ഇഴ ജന്തുക്കളും വിഷപ്പാമ്പുകളും മരു പ്രദേശങ്ങളില്‍ വ്യാപകമായി പുറത്തിറങ്ങുന്നു. വെന്തുരുകുന്ന ചൂടില്‍ ആവാസ വ്യവസ്ഥയില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ടതിനാലാണ് ഇത്തരം ജീവികള്‍ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധയിടങ്ങളിലായി 30 ഓളം പേര്‍ക്കാണ് പാമ്പ് കടിയേറ്റത്.

വിനോദത്തിനും വേട്ടക്കുമായി മരുഭൂമിയില്‍ പോയവരും കൃഷിയിടങ്ങളിലും മരുപ്രദേശങ്ങളിലും ജോലിചെയ്യുന്നവരുമാണ് കടിയേറ്റവരിലധികവും. ഉഗ്ര വിഷമുള്ള പാമ്പുകള്‍, തേള്‍, എട്ടുകാലി, എലി, പല്ലി എന്നിങ്ങനെ പല തരത്തിലുള്ള ഇഴ ജന്തുക്കളാണ് മരുഭൂമിയില്‍ കൂടുതലായില്‍ കാണപ്പെടുന്നത്. ഇവയില്‍ ഉഗ്ര വിഷമുള്ള പാമ്പുകളും തേളുകളുമാണ് ഏറെ അപകടകാരികള്‍. മാരകമായ വിഷമുള്ള അറേബ്യാന്‍ കോബ്രയടക്കം 51 ല്‍ പരം വിശാംശമുള്ള പാമ്പുകള്‍ അറേബ്യാന്‍ മരുഭൂമിയിലുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗവും ജീവഹാനിക്കിടയാവുന്ന വിധം വിശാംശമുള്ളതാണ്. പാമ്പ് കടിയേറ്റാലുടന്‍ തന്നെ ആദ്യ 30 മിനിട്ടിനകം മതിയായ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലത്തെിക്കേണ്ടതുണ്ട്. കടുത്ത ചൂട് മറ്റ് പക്ഷിമൃഗാദികളെയും ഏറെ വലയ്ക്കുന്നുണ്ട്. ഇവയുടെ അതിജീവനം അസാധ്യമാവും വിധം, ഉത്പാദനക്ഷമതയെയും ബാധിക്കുന്ന തരത്തിലാണ് അന്തരീക്ഷ താപ നില. മതിയായ അളവില്‍ വെള്ളം ലഭിക്കാതെ നിര്‍ജലീകരണം സംഭവിച്ച് രോഗാവസ്ഥയില്‍ എത്തുന്ന ഭീഷണമായ സ്ഥിതിയുമുണ്ട്. കൃഷിയിടങ്ങളിലും ഫാമുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇഴജന്തുക്കളുടെയും പാന്പുവുകളുടെയും കടിയേറ്റ് വരുന്ന രോഗികളുടെ ചികിത്സക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Similar Posts