'കനലടയാളങ്ങൾ' മാഗസിൻ പ്രകാശനം ചെയ്തു
|ജിദ്ദയിലെ 'സമീക്ഷ' ചെയർമാൻ ഗോപി നെടുങ്ങാടി എഴുത്തുകാരനായ അബു ഇരിങ്ങാട്ടിരിക്ക് ആദ്യ കോപ്പി നൽകിയാണ് പ്രകാശന കർമം നിർവ്വഹിച്ചത്
യാമ്പു മലയാളി അസോസിയേഷൻ പുറത്തിറക്കിയ 'കനലടയാളങ്ങൾ' എന്ന മാഗസിൻ പ്രകാശനം ചെയ്തു. ജിദ്ദയിലെ 'സമീക്ഷ' ചെയർമാൻ ഗോപി നെടുങ്ങാടി എഴുത്തുകാരനായ അബു ഇരിങ്ങാട്ടിരിക്ക് ആദ്യ കോപ്പി നൽകിയാണ് പ്രകാശന കർമം നിർവ്വഹിച്ചത്.
പഠനങ്ങളും സംവാദങ്ങളും നിരീക്ഷണങ്ങളും ഉൾകൊള്ളുന്ന മാഗസിൻ ഉന്നത നിലവാരം പുലർത്തിയെന്നും സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താൻ ഇതിന് കഴിയുമെന്നും പരിപാടിയിൽ സംസാ രിച്ച ഗോപി നെടുങ്ങാടി, അബു ഇരിങ്ങാട്ടിരി എന്നിവർ അഭിപ്രായപ്പെട്ടു. പ്രവാസമെന്ന സാംസ്കാരികാനുഭവത്തിന് മുന്നിൽ സമർപ്പിക്കുന്ന നൈവേദ്യമാണ് 'കനലടയാളങ്ങൾ' എന്ന ഈ കരുത്തുറ്റ മാഗസിനെന്ന് പുസ്തക പരിചയം നടത്തി സംസാരിച്ച വൈ.എം.എ വൈസ് പ്രസിഡന്റ് സലിം വേങ്ങര പറഞ്ഞു. വൈ.എം.എ പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ ആധ്യക്ഷത വഹിച്ച ചടങ്ങില്‍ യാമ്പുവിലെ വിവിധ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.