Gulf
ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക് വേണ്ടി കരിയർ ഫെസ്റ്റ് സംഘടിപ്പിച്ചുദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക് വേണ്ടി കരിയർ ഫെസ്റ്റ് സംഘടിപ്പിച്ചു
Gulf

ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക് വേണ്ടി കരിയർ ഫെസ്റ്റ് സംഘടിപ്പിച്ചു

admin
|
26 March 2018 4:42 PM GMT

ദമ്മാം ഇൻറിനാഷണൽ ഇന്ത്യൻ സ്കൂളിൽനിന്നു എല്ലാ വർഷവും എഴ്നൂറിലതികം കുട്ടികളാണ് പ്ലസ്‌ ടൂ പഠനം പൂർത്തിയാക്കി ഉപരി പഠനാവശ്യാർഥം നാട്ടിലേക്ക് പോകുന്നത്. ഇവരുടെ ഉപരി പഠനം എളുപ്പമാക്കുന്നതിനും, ഇഷ്ടമുള്ള കലാലയങ്ങൾ തെരെഞ്ഞെടുക്കുനതിനു ഏറെ സഹായകരമായിരുന്നു കരിഫെസ്റ്റ്.

ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക് വേണ്ടി കരിയർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബസ്സെഡർ അഹ്‍മദ് ജാവേദ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടു കഴിഞ്ഞു പോകുന്ന വിദ്യാർഥികൾക് ഉപരി പഠനത്തിനുള്ള വഴികാട്ടിയായിരുന്നു ഫെസ്റ്റ്.
ദമ്മാം ഇൻറിനാഷണൽ ഇന്ത്യൻ സ്കൂളിൽനിന്നു എല്ലാ വർഷവും എഴ്നൂറിലതികം കുട്ടികളാണ് പ്ലസ്‌ ടൂ പഠനം പൂർത്തിയാക്കി ഉപരി പഠനാവശ്യാർഥം നാട്ടിലേക്ക് പോകുന്നത്. ഇവരുടെ ഉപരി പഠനം എളുപ്പമാക്കുന്നതിനും, ഇഷ്ടമുള്ള കലാലയങ്ങൾ തെരെഞ്ഞെടുക്കുനതിനു ഏറെ സഹായകരമായിരുന്നു കരിഫെസ്റ്റ്.
ആയിരത്തിലതികം രക്ഷിതാകളും കുട്ടികളും മേള സന്ദർശിച്ചു. ഇന്ത്യ, യു.എ.ഇ, കനഡ, അയര്‍ലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് മുപ്പതോളം സർവകലാശാലകൾ കരിയർ ഫെസ്റ്റിൽ പങ്കെടുത്തു. വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യൻ സർവകലാശാലകൾ പങ്കെടുക്കും എന്നാണ് സ്കൂൾ അതികൃതർ പ്രദീക്ഷിക്കുന്നത്.
ശനിയാഴ്ച രാവിലെ 9ന് ആരംബിച്ച ഫെസ്റ്റ് വൈകുന്നേരം എഴ് മണിവരെ നീണ്ടുനിന്നു. സ്കൂൾ ഭരണ സമിതി ചെയർമാൻ ഡോ. അബ്ദുൽ സലാം, ഭരണ സമിതി അംഗം സി.കെ റശീദ് ഉമർ എന്നിവർ കുട്ടികളുമായി സംവദിച്ചു.

Similar Posts