35 തരം ബിരിയാണികളുമായി റിയാദില്‍ പാചകമത്സരം
|കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മുപ്പത്തോളം പ്രദേശങ്ങളിലെ വ്യത്യസ്ത രുചികളുള്ള ചിക്കന്‍ ബിരിയാണിയായിരുന്നു മത്സരത്തിനായി തയ്യാറാക്കിയത്.
റിയാദിലെ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പാചക മത്സരം സംഘടിപ്പിച്ചു. പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്ക്കയുമായി സഹകരിച്ച് നടത്തിയ മത്സരത്തില്‍ മുപ്പത്തി അഞ്ച് ടീമുകള്‍ പങ്കെടുത്തു.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മുപ്പത്തോളം പ്രദേശങ്ങളിലെ വ്യത്യസ്ത രുചികളുള്ള ചിക്കന്‍ ബിരിയാണിയായിരുന്നു മത്സരത്തിനായി തയ്യാറാക്കിയത്. പ്രാദേശിക സംഘടനകളുടെ രണ്ട് പേരടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. രുചി വൈവിധ്യങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ കെ.എം.സി.സി വനിതാ വിഭാഗം ഒന്നാം സ്ഥാനം നേടി. ശിഫാ മലയാളി സമാജം രണ്ടാം സ്ഥാനവും സിച്ച് സെന്റര്‍ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും ലഭിക്കും. വിജയികള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കാഷ് പ്രൈസ് സമ്മാനിക്കുക.
നിരവധി കുടുംബങ്ങള്‍ മത്സരം കാണാനും ബിരിയാണി രുചിക്കാനുമെത്തിയിരുന്നു. വിവിധ കലാ പരിപാടികളും അരങ്ങേറി. വ്യാഴാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.