അയൽരാജ്യങ്ങൾക്കെതിരെ പരാമർശം നടത്തിയ കുവൈത്ത് എംപിക്ക് തടവ്
|ഷിയാ എംപിയായ അബ്ദുൽ ഹമീദ് ദശ്തിക്കെതിരെ കുവൈറ്റ് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവിച്ചത്
അയൽരാജ്യങ്ങൾക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ പാർലമെന്റ് അംഗത്തിന് കുവൈത്ത് കോടതി തടവ് വിധിച്ചു .ഷിയാ എംപിയായ അബ്ദുൽ ഹമീദ് ദശ്തിക്കെതിരെ കുവൈറ്റ് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവിച്ചത് . സൗദി അറേബ്യൻ ഭരണകൂടത്തെ അവഹേളിച്ചതിനു പതിനൊന്നര വർഷവും ബഹറൈൻ സർക്കാരിനെ വിമർശിച്ചതിന് 3 വർഷവും ആണ് ശിക്ഷ
ഫെബ്രുവരിയിൽ കുവൈത്തിലെ സൗദി സ്ഥാനപതി,പാർലമെന്റ് അംഗമായ അബ്ദുൽ ഹമീദ് ദശ്തിക്കെതിരെ വിദേശ കാര്യ മന്ത്രാലയത്തിൽ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു ഇറാനിയൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സൗദി ഭരകൂടത്തെ അപകീർത്തി പ്പെടുത്തി എന്നായിരുന്നു ആരോപണം ഇതേ തുടർന്ന് കുവൈറ്റ് നാഷണൽ അസംബ്ലി ദസ്തിയുടെ പാർലിമെന്ററി പരിരക്ഷ എടുത്തു മാറ്റുകയും പ്രോസിക്യൂഷൻ എംപിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ആരോഗ്യ പരമായ കാരണങ്ങൾ പറഞ്ഞു വിദേശത്തു തുടരുന്ന എംപിയുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത് . നേരത്തെ ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിൽ ബഹ്‌റൈൻ കോടതി അബ്ദുൽ ഹമീദ് ദഷ്തിക്കു 2 വര്ഷത്തെ തടവ് വിധിക്കുകയും അറസ്റ്റിനായി ഇന്റർ പോളിന്റെ സഹായം തേടും ചെയ്തിരുന്നു . കടുത്ത ഷിയാ പക്ഷക്കാരനായ ദശ്തി ഹിസ്ബുല്ല നേതാവായിരുന്ന ഇമാദ് മുഗ്നിയയുടെ വീട് സന്ദർശിച്ചതും വിവാദമായിരുന്നു . . മുൻ കുവൈറ്റ് അമീർ ഷൈഖ് ജാബിർ അൽ അഹമദ് അൽ സബാഹിനെ അപായപെടുത്താൻ ശ്രമിച്ച കേസിലും കുവൈറ്റ് വിമാനം റാഞ്ചാൻ ശ്രമിച്ച കേസിലും പ്രതിയാണ് കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് . അടുത്തിടെ ദശ്തി സിറിയൻ പ്രസിഡന്റ് ബഷാർ ആൾ അസദിന്റെ കൂടെ നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതും ഏറെ വാർത്താപ്രാധാന്യംനേടിയിരുന്നു .