Gulf
പ്രവാചക നഗരിയിലെത്തിയതിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍പ്രവാചക നഗരിയിലെത്തിയതിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍
Gulf

പ്രവാചക നഗരിയിലെത്തിയതിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍

Jaisy
|
1 April 2018 9:53 PM GMT

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ സജ്ജീകരണങ്ങളിലും സംവിധാനങ്ങളിലും തൃപ്തരാണ് ഹാജിമാര്‍

പ്രവാചകന്റെ നഗരിയില്‍ എത്തിയ സന്തോഷത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍. ഇന്നലെ മദീനയില്‍ എത്തിയ ഇന്ത്യന്‍ ഹാജിമാരില്‍ പകുതിയിലേറെ പേരും മസ്ജിദുന്നബവയിലെത്തി പ്രാര്‍ഥന നിര്‍വഹിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ സജ്ജീകരണങ്ങളിലും സംവിധാനങ്ങളിലും തൃപ്തരാണ് ഹാജിമാര്‍.

തിങ്കളാഴ്ച രാവിലെ മദീനയില്‍ വിമാനമിറങ്ങിയ ഗോവയില്‍ നിന്നും തീര്‍ഥാടകര്‍ വൈകുന്നേരത്തോടെയാണ് മസ്ജിദുല്‍ മസ്ജിദുന്നബവിയില്‍ പ്രാര്‍ഥന നിര്‍വഹിച്ചത്. മുഹമ്മദ് നബിയുടെ ഖബറിടത്തില്‍ ചെന്ന് സലാം പറഞ്ഞാണ് തീര്‍ഥാടകര്‍ റൂമുകളിലേക്ക് മടങ്ങിയത്. മസ്ജിദുന്നബവിക്ക് ഏറ്റവും അടുത്ത് മര്‍ക്കസിയ്യ ഏരിയയിലാണ് ഇത്തവണ മുഴുവന്‍ ഹാജിമാര്‍ക്കും താമസം ഒരുക്കിയിട്ടുള്ളത്. അതിനാല്‍ എല്ലാവര്‍ക്കും പ്രയാസമൊന്നുമില്ലാതെ അഞ്ചു നേരവും പള്ളിയില്‍ പ്രാര്‍ഥനക്ക് എത്താന്‍ സാധിക്കും. നാല്‍പത് നേരത്തെ നമസ്കാരം മദീനയില്‍ ലഭിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. തീര്‍ഥാടനം ആരംഭിക്കുന്നതിന്റെ ആദ്യ ദിനമായതിന്റെ ചില പ്രശ്നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഹാജിമാര്‍ എല്ലാവരും സംതൃപ്തരാണ്.

ഹജ്ജ് മിഷന് കീഴിലുള്ള മെഡിക്കല്‍ സംഘം ഹാജിമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി പരിശോധ നടത്തുന്നത് വലിയ ആശ്വാസമാകുന്നുണ്ട്. യാത്രാക്ഷീണം ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ സംഘത്തിലെ തീര്‍ഥാടകര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ മൊബൈല്‍ സിം കാര്‍ഡുകളും താമസ സ്ഥലത്ത് വിതരണം ചെയ്യുന്നുണ്ട്. ഇതിനായി മൊബൈലി കമ്പനിയുടെ പ്രത്യേക കൌണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.

Similar Posts