Gulf
ഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കുവൈത്ത്​ ആരോഗ്യ മന്ത്രിഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കുവൈത്ത്​ ആരോഗ്യ മന്ത്രി
Gulf

ഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കുവൈത്ത്​ ആരോഗ്യ മന്ത്രി

Jaisy
|
1 April 2018 8:53 PM GMT

ഇറക്കുമതി മരുന്നുകളുടെ വില ഏകീകരണത്തിൽ ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ പരമോന്നത സമിതി എടുത്ത തീരുമാനത്തോട്​ കുവൈത്ത്​ പ്രതിബദ്ധത പുലർത്തുമെന്നും മന്ത്രി പറഞ്ഞു

ഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന്കുവൈത്ത്​ ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി. ഇറക്കുമതി മരുന്നുകളുടെ വില ഏകീകരണത്തിൽ ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ പരമോന്നത സമിതി എടുത്ത തീരുമാനത്തോട്​ കുവൈത്ത്​ പ്രതിബദ്ധത പുലർത്തുമെന്നും മന്ത്രി പറഞ്ഞു.

ഔഷധം രജിസ്റ്റർ ചെയ്ത രാജ്യത്തെ വിലയോ ജി.സി.സി രാജ്യങ്ങളിലെ കുറഞ്ഞ വിലയോ ആണ്​ ഈടാക്കുക.ഏറ്റവും കുറഞ്ഞ മരുന്ന്​ വില സൗദി അറേബ്യയിൽ ആയതിനാൽ കുറഞ്ഞ വില പരിഗണിക്കുമ്പോൾ സൗദിയിലെ വിലയായിരിക്കും ഈടാക്കുകയെന്നും മന്ത്രി വിശദീകരിച്ചു. ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മരന്തിമാരുടെ പരമോന്നത സമിതി തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ സാലിഹ്​ ആശൂർ എം.പിയുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു ജമാൽ അൽ ഹർബി.

ഔഷധവില വർധിച്ചതായി വിവിധ മാധ്യങ്ങൾ വഴി പ്രചരിക്കുന്ന വിവരങ്ങൾ തീർത്തും തെറ്റാണ്​. ചില മരുന്നുകൾക്ക്​ 45 ശതമാനം വില വർധിപ്പിക്കാൻ തീരുമാനമുണ്ട്​ എന്ന തരത്തിലാണ്​ പ്രചാരണം. അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. 'കുവൈത്ത്​ ടുഡേ'യിൽ ജൂൺ 21ന്​ പ്രസിദ്ധീകരിച്ച 1,034 മരുന്നുകളുടെ വിലയിൽ ജിസിസി രാജ്യങ്ങൾക്കിടയിലെ ധാരണയുടെ അടിസ്​ഥാനത്തിൽ വില കുറക്കുകയാണ്​ ചെയ്​തതെന്നും മന്ത്രി വിശദീകരിച്ചു.

Similar Posts