എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ നടത്താന്‍ സൌദിയുടെ തീരുമാനം
|ഇതിനാല്‍ റിക്രൂട്ട് ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിര്‍ബന്ധമാകാനാണ് കൗന്‍സില്‍ ഒരുങ്ങുന്നുത്
നിര്‍മാണ വ്യവസായ മേഖലയിലേക്കെത്തുന്ന എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ നടത്താന്‍ സൌദി കൌണ്‍സില്‍ ഓഫ് ചേംബഴ്സ് ഒരുങ്ങുന്നു. സൌദി അരാംകോ നടത്തിയ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനം പേരും പരാജയപ്പെട്ടതോടെയാണ് നീക്കം. യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്താന്‍ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുമെന്നും കൗണ്‍സില്‍ അറിയിച്ചു.
സൗദിയിലേക്ക് വരുന്ന എന്‍ജിനിയര്‍മാര്‍ അവര്‍ പറയുന്ന മേഖലയില്‍ നൈപുണ്യമുള്ളവരല്ല എന്നാണ് സൗദി കൗണ്‍സില്‍ ഓഫ് ചേംബഴ്സ് അഭിപ്രായപ്പെട്ടത്. ഇത് കാരണം നിരവധി കരാറുകള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നതായും കൗണ്‍സില്‍ മേധാവി പറഞ്ഞു.
ഇതിനാല്‍ റിക്രൂട്ട് ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിര്‍ബന്ധമാകാനാണ് കൗന്‍സില്‍ ഒരുങ്ങുന്നുത്.
കഴിഞ്ഞ ദിവസം തൊഴില്‍ വ്യവയസായ മന്ത്രാലയത്തിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉന്നയിച്ചു. യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ നാട് കടത്തണെമെന്നും ശിപാര്‍ശയില്‍ പറയുന്നു.
സിവില്‍ എന്‍ജിനിയര്‍ വിസയില്‍ ഇലക്രേ്ടാണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ചവര്‍ കടന്ന് വരുന്നത് തീര്‍ത്തും നിര്‍ത്തലാക്കണം. ഇതിനുള്ള സംവിധാനം വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികള്‍ ഏര്‍പ്പെടുത്തണം എന്നും ശിപാര്‍ശയില്‍ പറയുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2017 ല്‍ സൗദിയിലെക് ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എന്‍ജിനിയര്‍മാര്‍ വന്നിട്ടുള്ളത്.
പക്ഷെ കര്‍ശനമായ യോഗ്യതാ പരീക്ഷ റിക്രൂട്ട്മെന്റ് മന്ദഗതിയിലാകിയേക്കുമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം സൗദി അരാംകോ അതിന്റെ കരാര്‍ സഥാപനങ്ങളിലെ എന്‍ജിനിയര്‍മാര്‍ക് സംഘടിപിച്ച യോഗ്യതാ പരീക്ഷയില്‍ എഴുപത് ശതമാനം എന്‍ജിനിയര്‍മാര്‍ പരാജയപ്പെട്ടിരിന്നു. പരാജയപ്പെട്ട എന്‍ജിനിയര്‍മാരെ സൗദി അരാംകോ അവരുടെ പ്രൊജെക്റ്റുകളില്‍നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്യുക.
ഇത് സ്ഥാപനങ്ങള്‍ക് കനത്ത സാമ്പത്തിക ഭാരവും വരുത്തിവയ്ക്കും.