Gulf
ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 % വർധനവ്ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 % വർധനവ്
Gulf

ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 % വർധനവ്

Jaisy
|
2 April 2018 9:48 AM GMT

എണ്ണവിലയിലുണ്ടായ ഉണർവ്​ പരോക്ഷമായി എണ്ണയിതര കയറ്റുമതിയിലെ വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍

ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 ശതമാനത്തിന്റെ വർധനവ്​. കഴിഞ്ഞ വർഷം ആദ്യ ഒമ്പതുമാസത്തെ കണക്കനുസരിച്ച്​ 2.36 ശതകോടി റിയാലിന്റെ വരുമാനമാണ്​ എണ്ണയിതര ഉത്​പന്നങ്ങളിൽ നിന്ന്​ ലഭിച്ചത്​. എണ്ണവിലയിലുണ്ടായ ഉണർവ്​ പരോക്ഷമായി എണ്ണയിതര കയറ്റുമതിയിലെ വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍.

പെട്രോകെമിക്കൽ ഉത്​പന്നങ്ങളുടെയും വില എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്​ ഇത്​. ഇതിനൊപ്പം ധാതുക്കളുടെയും കെമിക്കൽ ഉത്​പന്നങ്ങളുടെയും പ്ലാസ്​റ്റിക്​, റബർ തുടങ്ങിയവയുടെ കയറ്റുമതിയും വർധിച്ചതായി ദേശീയ സ്​ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പറയുന്നു. ധാതുകയറ്റുമതിയിൽ നിന്ന്​ 640 ദശലക്ഷം റിയാലിന്റെ വരുമാനമാണ്​ ഉണ്ടായത്​. ധാതു കയറ്റുമതിയിൽ പ്രതിവർഷം 51.5 ശതമാനത്തിന്റെ വർധനവാണ്​ ദൃശ്യമാകുന്നതെന്നും സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട്​ പറയുന്നു. സാമ്പത്തിക വൈവിധ്യവത്​കരണ പദ്ധതിയുടെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിക്ക്​ ഒമാൻ വലിയ പ്രാധാന്യമാണ്​ നൽകുന്നത്​. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയാകട്ടെ ഒമ്പത്​ മാസ കാലയളവിൽ 21.8 ശതമാനം ഉയർന്ന്​ 9.14 ശതകോടി റിയാലായി. എണ്ണയിൽ നിന്നും പ്രകൃതി വാതകത്തിൽ നിന്നും ഇക്കാലയളവിൽ ലഭിച്ചത്​ 5.36 ശതകോടി റിയാലാണ്​. വരുമാന വർധനവിന്​ ഒപ്പം കർശനമായ ചെലവുചുരുക്കൽ നടപടികൾ കൂടിയായപ്പോൾ ബജറ്റ്​കമ്മിയിലും കുത്തനെ കുറവുണ്ടായിട്ടുണ്ട്​.

Related Tags :
Similar Posts