Gulf
പ്രവാസി സംരംഭകര്‍ക്ക് വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാറ്റിവെച്ച് സര്‍ക്കാര്‍പ്രവാസി സംരംഭകര്‍ക്ക് വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാറ്റിവെച്ച് സര്‍ക്കാര്‍
Gulf

പ്രവാസി സംരംഭകര്‍ക്ക് വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാറ്റിവെച്ച് സര്‍ക്കാര്‍

Jaisy
|
3 April 2018 10:17 AM GMT

തടസങ്ങളില്ലാതെ ഏത് തരം സംരംഭങ്ങളും ആരംഭിക്കാവുന്ന ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ച് നാട്ടില്‍ വ്യവസായങ്ങളാരംഭിക്കാന്‍ പ്രവാസികള്‍ക്കാവും

പ്രവാസി സംരംഭകര്‍ക്ക് കേരളം അനുയോജ്യമല്ലെന്ന പരാതികള്‍ ഉയരുന്നതിനിടയില്‍ വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാറ്റിവെച്ച് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ . തടസങ്ങളില്ലാതെ ഏത് തരം സംരംഭങ്ങളും ആരംഭിക്കാവുന്ന ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ച് നാട്ടില്‍ വ്യവസായങ്ങളാരംഭിക്കാന്‍ പ്രവാസികള്‍ക്കാവും .

കേരളത്തില്‍ വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി നിലവില്‍ 13 വ്യവസായ എസ്‌റ്റേറ്റുകളുണ്ട് .2440 ഏക്കര്‍ ഭൂമിയാണ് ഇവിടങ്ങളില്‍ സംരംഭകര്‍ക്കായി നീക്കിവെച്ചത് .ഇതിനു പുറമെ കെ എസ് ഐ ഡി സി യുടെ കൈവശം 1000 ഏക്കറും കിന്‍ഫ്രയില്‍ 3000 ഏക്കറും ഭൂമി ഉണ്ട് .വ്യവസായങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതിയും അനുകൂല ഘടകങ്ങളുമാണ് ഇവയുടെ പ്രത്യേകത. ഇവിടെങ്ങളില്ലാം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി 5 ശതമാനം ഭൂമിയാണ് സര്‍ക്കാര്‍ മാറ്റിവെക്കുന്നത് .

പ്രവാസി സംരംഭകരെ പിന്നോട്ടടിപ്പിക്കുന്ന പാരിസ്ഥിതികാനുമതി മുതല്‍ പലതരം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായുള്ള നെട്ടോട്ടവും രാഷ്ട്രീയ സംഘടനകളുടെ കൊടിനാട്ടലുകളും ഉണ്ടാവില്ല എന്നതാണ് വ്യവസായ പാര്‍ക്കുകളുടെ ആകര്‍ഷണം. പ്രവാസി പുനരധിവാസം എന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാനുള്ള ചെറിയ ശ്രമമായും ഇതിനെ കാണാം . കേരള ലോകസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് പ്രവാസി സംരംഭക സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നത്.

Related Tags :
Similar Posts