കുവൈത്ത് സർക്കാർ മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമയ പരിധി നീട്ടി
|അഞ്ചു വർഷത്തിനുള്ളിൽ ലക്ഷ്യം നടപ്പാക്കൽ പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് പദ്ധതി സമയം നീട്ടി നിശ്ചയിച്ചത്
കുവൈത്തിൽ സർക്കാർ മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമയ പരിധി നീട്ടി . അഞ്ചു വർഷത്തിനുള്ളിൽ ലക്ഷ്യം നടപ്പാക്കൽ പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് പദ്ധതി സമയം നീട്ടി നിശ്ചയിച്ചത് .
പുതിയ തീരുമാനപ്രകാരം 2028 ആണ് പൊതുമേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം സാധ്യമാക്കേണ്ട വർഷം. നേരത്തെ അഞ്ചു വർഷത്തിനുള്ളിൽ അതായത് 2023 ആവുന്നതോടെ സർക്കാർ മേഖല പൂർണ്ണമായി സ്വദേശിവത്കരിക്കണമെന്നായിരുന്നു തീരുമാനം . ഇപ്പോഴത്തെ സ്ഥിതിക്ക് അഞ്ച് വർഷം കൊണ്ട സമ്പൂർണമായി സ്വദേശിവൽക്കരിക്കൽ പ്രായോഗികമല്ലെന്ന് വിലയിരുത്തലാണ് സർക്കാറിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങൾ വിദേശ ജീവനക്കാരെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു ഈ മേഖലകളിൽ വിദേശികൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ ചെയ്യാൻ പ്രാപ്തരായ കുവൈത്തികളെ കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. ബിരുദം നേടി പുറത്തിറങ്ങുന്ന കുവൈത്തി ഉദ്യോഗാർഥികൾക്ക് മതിയായ പരിശീലനം നൽകാനും മറ്റും കാലതാമസം നേരിടും. അതുപോലെ ഇപ്പോൾ വിദേശികൾ ചെയ്യുന്നതും സ്വദേശികൾ ചെയ്യാൻ മടിക്കുന്ന നിരവധി ജോലികൾ വേറെയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനും ബദൽ സംവിധാനം നടപ്പിലാക്കാനും ചുരുങ്ങിയത് പത്ത് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ പുതിയ നിരീക്ഷണം.