പുനരുല്‍പാദക ഊര്‍ജത്തില്‍ ലോകത്തിന് മാതൃകയാകാന്‍ അബൂദബി
|എണ്ണ സമ്പന്ന നഗരമായ അബൂദബി പുനരുല്‍പാദക ഊര്‍ജ മേഖലക്ക് നല്‍കിയ പ്രാധാന്യത്തെ മുമ്പ് വിമര്‍ശിച്ചവരുണ്ട്. ഇപ്പോള്‍ അവര്‍ പോലും അബൂദബിക്ക് പഠിക്കാനുള്ള തിടുക്കത്തിലാണ്. കാറ്റിന്‍െറ ഗതിയെ കുറിച്ച പഠനം മുതല്‍ മണലില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള സാധ്യത വരെയും ഭാവി മസ്ദര്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു
പുനരുല്‍പാദക ഊര്‍ജ മേഖലയില്‍ ലോകത്തിനു തന്നെ മാതൃകയായി മാറുകയാണ് ഗള്‍ഫ് നഗരമായ അബൂദബി. അന്താരാഷ്ട്ര പുനരുല്‍പാദന ഏജന്‍സിയുടെ ആസ്ഥാനം കൂടിയായ അബൂദബി ബദലുകളുടെ വഴിയില്‍ പുതിയ ചരിത്രം കുറിക്കാനുള്ള തിടുക്കത്തിലാണ്.
നാല്‍പതിനായിരത്തിലേറെ കിലോമീറ്റര്‍ ദൂരം താണ്ടി സോളാര്‍ ഇംപള്‍സ്- രണ്ട് അബൂദബിയില്‍ തിരിച്ചിറങ്ങിയപ്പോള്‍ ആഹ്ളാദം അലയടിക്കുകയായിരുന്നു മസ്ദര്‍ എന്ന സ്ഥാപനത്തില്‍. സൗരോര്‍ജം സമാഹരിക്കാന്‍ വിമാനത്തില്‍ ഉപയോഗിച്ച പതിനായിരക്കണക്കിന് ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍ നിര്‍മിച്ചത് മസ്ദര്‍ കമ്പനിയാണ്. പുനരുല്‍പാദക ഊര്‍ജ മേഖലകളിലെ പുത്തന്‍ ചുവടുവെപ്പുകള്‍ക്കായി 2008ല്‍ രൂപം കൊണ്ടതാണ് മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
പരിസ്ഥിതിയോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുമാറാണ് മസ്ദറിന്‍െറ ഘടനയും സ്വഭാവവും. സൗരോര്‍ജ സാധ്യതകളും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക-അതിലൂടെ പ്രതിവര്‍ഷം നാല്‍പതിനായിരം കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്‍പാദിപ്പിക്കുക- മസ്ദറിന്‍െറ താമസ കേന്ദ്രങ്ങള്‍ ഈ ലക്ഷ്യത്തിലാണിപ്പോള്‍. വെള്ളത്തിന്‍െറ കുറഞ്ഞ ഉപയോഗവും കുറ്റമറ്റ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും ചേരുന്നതോടെ മസ്ദര്‍ ലോകത്തെ തന്നെ മികച്ച ബദല്‍ വിസ്മയ കേന്ദ്രമായി മാറുകയാണ്.
എണ്ണ സമ്പന്ന നഗരമായ അബൂദബി പുനരുല്‍പാദക ഊര്‍ജ മേഖലക്ക് നല്‍കിയ പ്രാധാന്യത്തെ മുമ്പ് വിമര്‍ശിച്ചവരുണ്ട്. ഇപ്പോള്‍ അവര്‍ പോലും അബൂദബിക്ക് പഠിക്കാനുള്ള തിടുക്കത്തിലാണ്. കാറ്റിന്‍െറ ഗതിയെ കുറിച്ച പഠനം മുതല്‍ മണലില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള സാധ്യത വരെയും ഭാവി മസ്ദര്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മസ്ദര്‍ ഒരു സ്ഥാപനം മാത്രമല്ല ഇപ്പോള്‍. ബദലിന്‍റെ വലിയ സ്വപ്നങ്ങളുടെ കേന്ദ്രം കൂടിയാണിത്.