മലയാളി കൂട്ടായ്മകള്‍ യുഎഇയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു
|അമുസ്‍ലിം പ്രദേശത്ത് നിന്ന് ഒളിച്ചോടല്ല പ്രവാചകന്‍ ഇബ്രാമിന്റെ മാതൃകയെന്ന് ദുബൈയിലെ പണ്ഡിതന്‍ അബ്ദുസലാം മോങ്ങം പറഞ്ഞു
നാലായിരം വര്‍ഷം മുന്‍പ് ജീവിച്ച പ്രവാചകന്‍ ഇബ്രാഹിമും കുടുംബവും ആധുനികയുഗത്തില്‍ എങ്ങനെ മാതൃകയാവുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ബലി പെരുന്നാളെന്ന് ഗള്‍ഫിലെ ഇമാമുമാര്‍ പെരുന്നാള്‍ ഖുത്തുബയില്‍ ചൂണ്ടിക്കാട്ടി. അമുസ്‍ലിം പ്രദേശത്ത് നിന്ന് ഒളിച്ചോടല്ല പ്രവാചകന്‍ ഇബ്രാമിന്റെ മാതൃകയെന്ന് ദുബൈയിലെ പണ്ഡിതന്‍ അബ്ദുസലാം മോങ്ങം പറഞ്ഞു.
അബദ്ധജടിലമായ വിശ്വാസങ്ങളില്‍ നിന്ന് ഏകദൈവ വിശ്വാസത്തിന്റെ ബൗദ്ധികമായ പോരാട്ടമാണ് പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗനിര്‍ഭരമായ ജീവിതം പഠിപ്പിക്കുന്നത്. ഒളിച്ചോട്ടവും അന്യമതവിശ്വാസികളോട് സഹവര്‍ത്തിത്വം ഉപേക്ഷിക്കലമുല്ല പ്രവാചകന്‍ പഠിപ്പിച്ചതെന്ന് ദുബൈ അല്‍മനാര്‍ സെന്ററില്‍ ഖുത്തുബ നിര്‍വഹിച്ച അബ്ദുസലാം മോങ്ങം ചൂണ്ടിക്കാട്ടി.
വനിതകളടക്കം നൂറുകണക്കിന് പ്രവാസികളാണ് മലയാളി കൂട്ടായ്മകള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ്ഗാഹുകളില്‍ ഒത്തുകൂടിയത്. ഷാര്‍ജയില്‍ ഹുസൈന്‍ സലഫിയും ദേര ഷിന്ദഗയില്‍ കായക്കൊടി ഇബ്രാഹിം മൗലവിയും ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കി. ജീവിതത്തിലെമ്പാടും പ്രവാചകന്‍ ഇബ്രാഹിമിന്റെ മാര്‍ഗം മുറുകെ പിടിക്കണമെന്ന ഓര്‍മപ്പെടുത്തലോടെയാണ് ഈ ബലിപെരുന്നാള്‍ കടന്നുപോകുന്നത്.