Gulf
ഖറാഫിയിലെ തൊഴിലാളികളെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ സന്ദര്‍ശിച്ചുഖറാഫിയിലെ തൊഴിലാളികളെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ സന്ദര്‍ശിച്ചു
Gulf

ഖറാഫിയിലെ തൊഴിലാളികളെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ സന്ദര്‍ശിച്ചു

Jaisy
|
9 April 2018 8:11 PM GMT

വ്യാഴാഴ്ചയാണ് സ്ഥാനപതി സുനിൽ ജയിന്റെ നേതൃത്വത്തിലുള്ള സംഘം മംഗഫ് ക്യാമ്പിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ദുരിത ജീവിതം തുടരുന്ന ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളെ ഇന്ത്യൻ എംബസി പ്രതിനിധികൾ സന്ദർശിച്ചു . വ്യാഴാഴ്ചയാണ് സ്ഥാനപതി സുനിൽ ജയിന്റെ നേതൃത്വത്തിലുള്ള സംഘം മംഗഫ് ക്യാമ്പിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത് . കമ്പനി അധികൃതരുമായി ചർച്ച തുടരുകയാണെന്നും അടിയന്തിര ആവശ്യങ്ങൾ ഉള്ളവരെയും ശാരീരിക പ്രയാസമനുഭവിക്കുന്നവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിയാകാൻ ശ്രമിക്കുമെന്നും അംബാസഡർ തൊഴിലാളികളെ അറിയിച്ചു.

മലയാളികൾ ഉൾപ്പെടെ 500 ൽ പരം തൊഴിലാളികളെ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലെ ലേബർക്യാമ്പിൽ വ്യാഴാഴ്ചയാണ് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ. ലേബർ അറ്റാഷെ യു എസ സിബി എന്നിവർ സന്ദർശനം നടത്തിയത് . 11 മാസമായിട്ട് ശമ്പളം ലഭിക്കാത്തവരും ജോലി രാജി വെച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്തവരുമടക്കമുള്ള തൊഴിലാളികൾ തങ്ങളുടെ പ്രയാസങ്ങൾ എംബസ്സി അധികൃതരെ ധരിപ്പിച്ചു . പ്രശ്ന പരിഹാരത്തിനായി എംബസ്സി സജീവമായി ഇടപെട്ടു വരികയാണെന്നും കമ്പനി അധികൃതരുമായി പലവട്ടം ചർച്ചകൾ നടത്തിയതായും അംബാസഡർ പറഞ്ഞു . രോഗികൾ ക്കും വിവാഹം പോലെയുള്ള അടിയന്തര ആവശ്യങ്ങളുള്ളവർക്കും പ്രത്യേക പരിഗണന നൽകി തിരിച്ചു പോക്കിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി ഉറപ്പു നൽകിയതായി ലേബർ അറ്റാഷെ തൊഴിലാളികളെ അറിയിച്ചു . അതിനിടെ മംഗഫിലെ കമ്പനിയുടെ നാല് ക്യാമ്പുകളിലെ ശനിയാഴ്ച രാവിലെ മുതൽ വൈദ്യുതി വിതരണം നിലച്ചു . കമ്പനി വാടക നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം . കഴിഞ്ഞ മാസം സമാന രീതിയിൽ വൈദ്യുതി മുടങ്ങിയത് തൊഴിലാളികളെ പ്രയാസത്തിലാക്കിയിരുന്നു .

Related Tags :
Similar Posts