കുവൈത്തില്‍ ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറില്‍ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം
|കുവൈത്തിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ടുമെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തി. ഒരുവർഷമായി മൃതദേഹം ഫ്രീസറിനുള്ളിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
കുവൈത്തിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തി. ഒരുവർഷമായി മൃതദേഹം ഫ്രീസറിനുള്ളിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫിലിപ്പീൻ ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ദമ്പതികളായ സിറിയൻ വനിതയും ലബനീസ് പൗരനും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് ഫ്രീസറിലടച്ച നിലയിൽ ഫിലിപ്പൈൻ ഗാർഹികജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയത് .ചെക്ക് കേസിൽ അറസ്റ്റ് വാറൻറുണ്ടായതിനെ തുടർന്ന് ദമ്പതികൾ 2016ൽ തന്നെ നാടുവിട്ടതാണ് ഇവർക്ക് ഫിലിപ്പീനിയായ ഗാർഹികത്തൊഴിലാളി ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . മൃതദേഹത്തിെൻറ കഴുത്തിലും ശരീരത്തിലും മർദനമേറ്റ അടയാളമുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഫിലിപ്പൈൻ ഗാർഹിക്കാത്തൊഴിലാളികൾ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താൽ മുഴുവൻ ഫിലിപ്പീനികളെയും കുവൈത്തിൽനിന്ന് പിൻവലിക്കുമെന്ന് പ്രസിഡണ്ട് റോഡിഗ്രോ ഡ്യുഡർട്ട് പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ സംഭവം . കുവൈത്തിലെ ഫിലിപ്പൈൻ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് . തങ്ങളുടെ പൗരയാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം പ്രതികരണം അറിയിക്കാമെന്നു ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ പ്രതികരിച്ചു.