സംയുക്ത സൈനിക പരിശീലനം സമാപിച്ചു
|ഗള്‍ഫ് ഷീല്‍ഡ് വണ്‍ എന്ന പേരില്‍ ദമ്മാമിലാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്
ജി.സി.സി കൗണ്‍സിലിന്റെ സഹകരണത്തോടെ സൗദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച സംയുക്ത സൈനിക അഭ്യാസം അവസാനിച്ചു. ഗള്‍ഫ് ഷീല്‍ഡ് വണ്‍ എന്ന പേരില്‍ ദമ്മാമിലാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. 23 രാഷ്ട്രങ്ങളിലെ കര,നാവിക. വ്യോമ സേനകളാണ് സൈനിക പരിശീലനത്തില്‍ പങ്കെടുത്തത്.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ നടന്ന സൈനിക അഭ്യാസം ഒരു മാസക്കാലം നീണ്ടുനിന്നു. സൗദി ഉള്‍പ്പെടെ 23 രാജ്യങ്ങളാണ് സംയുക്ത സൈനിക പരിശീലനത്തില്‍ പങ്കെടുത്തത്. പ്രവിശ്യയിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തില്‍ സൌദിക്ക് പുറമെ 22 രാജ്യങ്ങള്‍ പങ്കെടുത്തു.വൈദഗ്ധ്യം കൊണ്ടും വൈവിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. 1990 ല്‍ സംഘടിപ്പിക്കപെട്ട 'ഡസേര്‍ട്ട് സ്റ്റോം' 2016 ല്‍ സംഘടിപ്പിച്ച 'വടക്കന്‍ തണ്ടര്‍' തുടങ്ങിയ സൈനിക പരീശീലനങ്ങളുടെ തുടര്‍ച്ചയായാണ് ഗല്‍ഫ് ഷീല്‍ഡ് വണ്ണും സംഘടിപ്പിച്ചത്. പങ്കെടുത്ത രാജ്യങ്ങളുടെ സൈനിക സന്നദ്ധത ഉയര്‍ത്തുക, സംയുക്ത സംവിധാനങ്ങള്‍ ആധുനിക വല്‍ക്കരിക്കുക, പരസ്പര ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുക എന്നിവയാണ് ഒരു മാസക്കാലം നീണ്ടു നിന്ന സൈനിക അഭ്യാസത്തിലൂടെ ലക്ഷ്യം വെച്ചത്. തുര്‍ക്കി, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി യ രാജ്യങ്ങളിലെ വ്യോമ, കര, നാവിക സേനാ വിഭാഗങ്ങളും സംയുക്ത സൈനിക അഭ്യാസത്തിന്റെ ഭാഗമായി.