Gulf
ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞുഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞു
Gulf

ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞു

Jaisy
|
11 April 2018 2:15 AM GMT

സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്നതോടെയാണ് ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമായത്

ഖത്തറിലെ ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട് . തുറമുഖ വികസനവും പുതിയ കപ്പല്‍ പാതകളും യാഥാര്‍ത്ഥ്യമായതോടെ ഷിപ്പിംഗ് 31 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് .സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്നതോടെയാണ് ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമായത്.

ഖത്തറിലേക്കുള്ള ചരക്കു നീക്കത്തിന് നേരത്തെ ഉപരോധ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നേരിട്ടുള്ള കപ്പല്‍ പാതകളടക്കമുള്ള ബദല്‍ സംവിധാനങ്ങല്‍ ഏര്‍പ്പെടുത്തിയാണ് ഹമദ് പോര്‍ട്ടും ഖത്തര്‍ നാവിഗേഷനും ഉപരോധത്തെ അതിജയിക്കുന്നത് യുഎഇയിലെ ജബല്‍ അലി തുറമുഖ ആശ്രയിച്ചിരുന്ന ഖത്തര്‍ ഇപ്പോള്‍ ഒമാനിലെ സോഹാറിലേക്കും ഇറാന്‍ തുര്‍ക്കി തീരങ്ങളിലേക്കും ഇന്ത്യയിലേക്കും ചൈനയിലേക്കുമെല്ലാം പുതിയ കപ്പല്‍ പാതകള്‍ തുറന്നു കഴിഞ്ഞു ഇതോടെയാണ് ഷിപ്പിംഗ് ചെലവ് കുറക്കനായത് . ഉപരോധ ശേഷമേര്‍പ്പെടുത്തിയ പരിഷ്‌കരണങ്ങളിലൂടെ ഷിപ്പിങ് ചിലവില്‍ 31 ശതമാനം കുറവുണ്ടായതായി എസ് എ കെ ഹോള്‍ഡിങ് ഗ്രൂപ്പിന്റെ മാസാന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.40 അടി കണ്ടയിനറിന് നേരത്തെ 1700 ഡോളര്‍ ചെലവ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 1300 ഡോളര്‍മാത്രമായത് കുറഞ്ഞിരിക്കുന്നു . ഉപരോധത്തെ മറികടക്കാനായി ഖത്തര്‍ സ്വീകരിച്ച ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത് .

Related Tags :
Similar Posts