സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഈ വര്‍ഷം അയ്യായിരം പരിപാടികള്‍ സംഘടിപ്പിക്കും
|സൗദി വിഷന്‍ 2030ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പരിഗണിച്ചുള്ളതായിരിക്കും.
സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഈ വര്‍ഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തിലധികം പരിപാടികള്‍ സംഘടിപ്പിക്കും. 13 മേഖലകളിലായി നടത്തുന്ന പരിപാടിയുടെ ഒരു വര്‍ഷത്തെ കലണ്ടര്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പരിഗണിച്ചുള്ളതായിരിക്കും. രാഷ്ട്രത്തിന് വരുമാനം നേടിത്തരുന്നത് കൂടിയായിരിക്കും വിനോദ പരിപാടികളെന്നും അതോറിറ്റി വ്യക്തമാക്കി. വൈജ്ഞാനികം, വിദ്യാഭ്യാസം, സാംസ്‌കാരികം, മ്യൂസിക്കല്‍, കലാകായികം എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഈ വര്‍ഷത്തെ പരിപാടി.
സൗദിയില്‍ പുതുതായി രൂപം നല്‍കിയ വിനോദ അതോറിറ്റിയുടെ കീഴിലും മേല്‍നോട്ടത്തിലുമാണ് പരിപാടികള്‍ നടക്കുക. വിവിധ പ്രായക്കാരായ സ്ത്രീപുരുഷന്മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പരിപാടികള്‍ അജണ്ടയില്‍ ഉള്‍പ്പെടും. രാഷ്ട്രത്തിന് പുതിയ വരുമാന മാര്‍ഗം തുറക്കുന്നതിനുപരി ദേശീയ ആളോഹരി വരുമാനം വര്‍ധിപ്പിക്കാനുതകുന്നതുകൂടിയായിരിക്കും അതോറിറ്റിയുടെ പരിപാടികള്‍. വൈവിധ്യവും നിലവാരവും വിനോദവും ഒത്തിണങ്ങിയ പരിപാടികള്‍ക്കാണ് അതോറിറ്റി രൂപം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.