ദുബൈ എക്സ്പോ ട്വന്റി ട്വന്റി പവലിയന്റെ രൂപരേഖക്ക് അംഗീകാരം
|ദുബൈ വേദിയാകുന്ന എക്സ്പോ ട്വന്റി ട്വന്റിക്കായുള്ള യുഎഇയുടെ പവലിയന്റെ രൂപരേഖക്ക് നാഷനല്‍ മീഡിയാ കൗണ്‍സില്‍ അംഗീകാരം നല്കി. സ്
ദുബൈ വേദിയാകുന്ന എക്സ്പോ ട്വന്റി ട്വന്റിക്കായുള്ള യുഎഇയുടെ പവലിയന്റെ രൂപരേഖക്ക് നാഷനല്‍ മീഡിയാ കൗണ്‍സില്‍ അംഗീകാരം നല്കി. സ്പാനിഷ് വാസ്തുകലാ വിദഗ്ധന്‍ സാന്റിയാഗോ കലത്രാവയുടെ രൂപരേഖയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ ഒന്‍പത് പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 11 ആശയങ്ങളില്‍ നിന്നാണ് സാന്റിയാഗോ കലത്രാവയുടെ ഡിസൈന്‍ അംഗീകാരം നേടിയത്. രൂപരേഖാ മല്‍സരം ഏഴ് മാസം നീണ്ടു. യു എ ഇ ദേശീയ പക്ഷിയായ ഫാല്‍ക്കണിന്റെ മാതൃകയിലുള്ള പവലിയനാണ് അംഗീകാരം ലഭിച്ചത്. നാഷനല്‍ മീഡിയ കൗണ്‍സില്‍, എക്സ്പോ 2020 ദുബൈ സംഘം, മസ്ദര്‍, ഇമാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ജൂറിയാണ് രൂപരേഖ അംഗീകരിച്ചത്. രാജ്യത്തെ കുറിച്ച് ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദിഷ്ട രൂപരേഖയെന്ന സഹമന്ത്രിയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു.
200 ഹെക്ടറുള്ള പ്രദര്‍ശന കേന്ദ്രത്തിന്റെ മധ്യത്തില്‍ അല്‍ വാസ്ല് പ്ളാസക്ക് എതിര് വശത്തായാണ് യുഎഇ പവലിയന് സ്ഥിതി ചെയ്യുക. 15000 ചതുരശ്ര മീറ്ററിലുള്ള എക്സ്പോ പവലിയനില്‍ ഓഡിറ്റോറിയം, വി.ഐ.പി ലോഞ്ചുകള്‍, ഭക്ഷണ- പാനീയ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകും.