മിസൈല്‍ ആക്രമണത്തിനെതിരെ സൌദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ്
|സൌദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച ശേഷമാണ് പ്രസ്താവന
ഹൂതികളുടെ മിസൈല്‍ ആക്രമണത്തിനെതിരെ സൌദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് രംഗത്ത്. സൌദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച ശേഷമാണ് പ്രസ്താവന. യമനിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പാരിസിലെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഫ്രാന്‍സ് പറഞ്ഞു.
ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്. കിരീടാവകാശിയുമായി വിവിധ കരാറുകള്‍ ഒപ്പിട്ട ശേഷമാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമങ്ങളെ കണ്ടത്. യമന്‍ വിഷയത്തിലെ നിലപാടിതാണ്. യമനിലെ സാഹചര്യത്തില്‍ പ്രത്യേക സമ്മേളനം പാരിസില്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിവിധ നിക്ഷേപങ്ങള്‍ സൌദിയില്‍ നടത്താന്‍ ഫ്രഞ്ച് കമ്പനികള്‍ രംഗത്തുണ്ട്. നാല് കമ്പനികള്‍ക്ക് കരാര്‍ കൈമാറിക്കഴിഞ്ഞു.