Gulf
സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികള്‍സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികള്‍
Gulf

സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികള്‍

admin
|
13 April 2018 4:59 AM GMT

'വീട്ടിലിരുന്ന് ജോലി' പദ്ധതിയുടെ കീഴില്‍ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഊര്‍ജ്ജിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ഭാഗമായി നടപ്പാക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. യുവതികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആരംഭിക്കുന്ന 'വീട്ടിലിരുന്ന് ജോലി' പദ്ധതിയുടെ കീഴില്‍ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖബാനി പറഞ്ഞു.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അഥവാ 'ഹദഫ്' മുഖേനയാണ് തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുക. രാജ്യത്ത് നടക്കുന്ന വിവിധ ജനസമ്പര്‍ക്ക പരിപാടികളിലൂടെ തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് പരിജയപ്പെടുത്തും. അല്‍ബാഹയില്‍ ഈ ആഴ്ച ആരംഭിക്കുന്ന മധ്യവേനല്‍ ആഘോഷ പരിപാടിയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സാന്നിധ്യമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന യുവതി, യുവാക്കള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ വായ്പ അനുവദിക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് സ്വതന്ത്രമായി തൊഴിലുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന വായ്പകള്‍ സൗദി ക്രഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് വഴിയാണ് നല്‍കുക. പദ്ധതി നടത്തിപ്പിനും വിജയത്തിനും ആവശ്യമായ സാവകാശവും ഇത്തരം ലോണുകള്‍ക്ക് അനുവദിക്കും. ലോണെടുത്ത് സ്ഥാപനം ആരംഭിക്കുന്നവരില്‍ യോഗ്യരായവര്‍ക്ക് 'ഹദഫ്' നല്‍കുന്ന 3,000 റിയാല്‍ മാസാന്ത്യ സാമ്പത്തിക സഹായവും നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Similar Posts