കുവൈത്തിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി
|കുവൈത്തിലെ ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് വ്യക്തമാക്കി
കുവൈത്തിലെ ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് വ്യക്തമാക്കി. റമദാന് അവസാന പത്തിന്റെ മുന്നോടിയായി മസ്ജിദുല്‍ കബീര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന പള്ളികളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പള്ളികളിലെത്തുന്ന വിശ്വാസികള്‍ക്ക് രാത്രി നമസ്കാരത്തിനു വേണ്ടിയൊരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളും സൗകര്യങ്ങളും കണ്ട് മനസ്സിലാക്കുന്നതിന് അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിനോടൊപ്പമാണ് മന്ത്രി പള്ളികള്‍ സന്ദര്‍ശിച്ചത്. വിശ്വാസികള്‍ക്ക് പ്രയാസമില്ലാതെ ആരാധനകാര്യങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലാ സുരക്ഷാ സാഹചര്യവുമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വിശ്വാസികളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഔഖാഫ് ഇസ്ലാമികകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ ശുഐബ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.