Gulf
ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍
Gulf

ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍

Jaisy
|
16 April 2018 1:07 AM GMT

നിലവിലെ സാഹചര്യം കൂടുതല്‍ തീരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഖത്തറിന് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു

ഉപരോധം ഖത്തറിലെ ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍ ക്യാപ്റ്റര്‍ അബദുല്‍ അസീസ് നാസര്‍ അല്‍ യാഫീ മീഡിയാവണിനോട് പറഞ്ഞു. നിലവിലെ സാഹചര്യം കൂടുതല്‍ തീരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഖത്തറിന് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.

ഖത്തറിനു മേല്‍ ചില അയല്‍ രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തേക്ക് ചരക്കുകളെത്തുന്ന ഹമദ് തുറമുഖത്തെ ബാധിച്ചിട്ടില്ലെന്നാണ് ഈ കാഴ്ചകള്‍ തെളിയിക്കുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസേനയെന്നോണം നിരവധി കപ്പലുകളാണ് പലതരം ചരക്കുകളുമായി തുറമുഖത്തത്തുന്നത് ഇപ്പോള്‍ ആഴ്ച തോറും ഒമാനിലെ സൊഹാറിലേക്ക് ആരംഭിച്ച മൂന്ന് സര്‍വീസുകള്‍ക്കു പുറമെ കൂടുതല്‍ തീരങ്ങളിലേക്ക് കപ്പല്‍ഗതാഗതം തുടങ്ങുമെന്നും അദ്ധേഹം പറഞ്ഞു ഉപരോധം തങ്ങള്‍ക്കും കൂടുതല്‍ തീരങ്ങളിലേക്ക് വഴി തുറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഭക്ഷ്യ വസ്തുക്കളും കന്നുകാലികളും നിര്‍മ്മാണ സാമഗ്രികളുമെല്ലാം വിവിധ രാജ്യങ്ങളില്‍െ നിന്നായി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നുണ്ട് . നേരത്തെ യു എ ഇ യിലെ ജബല്‍ അലി തുറമുഖം വഴി സഞ്ചരിച്ചിരുന്ന ചരക്കുകപ്പലുകള്‍ ഇപ്പോല്‍ ഇറാഖിലെ ഉംഖസര്‍വവിയാണ് ദോഹയിലെത്തുന്നത് . ഇന്ത്യുയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പച്ചക്കറികളും മറ്റും രാജ്യത്തേക്കെത്തിക്കൊണ്ടിരിക്കുന്നതായും തുറമുഖ അധികൃതര്‍ പറഞ്ഞു.

Related Tags :
Similar Posts