Gulf
ഗൾഫ്​ പ്രതിസന്ധി; അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ഒമാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടുഗൾഫ്​ പ്രതിസന്ധി; അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ഒമാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു
Gulf

ഗൾഫ്​ പ്രതിസന്ധി; അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ഒമാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു

Ubaid
|
16 April 2018 7:10 AM GMT

പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ സബാഹ്​ നടത്തുന്ന ശ്രമങ്ങൾക്ക്​ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന്​ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഫലമായി അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ്​ ബിൻ അലവി ബിൻ അബ്​ദുള്ളയെ ടെലിഫോണിൽ ബന്ധപ്പെട്ടു. നിലവിലെ സ്​ഥിതിഗതികൾ ഇരുവരും അവലോകനം ചെയ്​തു.

പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ സബാഹ്​ നടത്തുന്ന ശ്രമങ്ങൾക്ക്​ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന്​ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഇൗ ശ്രമങ്ങൾക്ക്​ ഉണ്ടാകണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ജി.സി.സിയിലെ സഹോദര രാഷ്​ട്രങ്ങൾക്ക്​ സാധിക്കുമെന്നത്​ ഒമാന്​ ഉറപ്പാണ്​. ഇങ്ങനെ ഒറ്റക്കെട്ടായി നീങ്ങുന്നത്​ വഴി ജി.സി.സി.രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമായ നയനിലപാടുകൾ കൈകൊള്ളാനും മേഖലയുടെ ഭദ്രതയും സുരക്ഷയും കാത്തുസൂക്ഷിക്കാനും കഴിയുമെന്ന്​ വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി. ഒമാനും അമേരിക്കയും തമ്മിൽ നിലവിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ അത്​ ശക്​തിപ്പെടുത്തേണ്ടതി​െൻറ ആവശ്യകതയും ഇരുനേതാക്കളും ചർച്ച ചെയ്​തു.

ഒരാഴ്​ചയിലധികമായി തുടരുന്ന ഗൾഫ്​ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്തിനൊപ്പം ഒമാനും ശ്രമിച്ചുവരുകയാണ്​. വ്യോമ ഉപരോധത്തി​െൻറ ഫലമായുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒമാൻ എയർ ദോഹയിലേക്ക്​ അധിക സർവീസ്​ നടത്തുന്നുണ്ട്​. ഉംറക്ക്​ പോകുന്ന ഖത്തരികൾക്കും വേണ്ട സഹായമൊരുക്കുമെന്ന്​ ഒമാൻ എയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Tags :
Similar Posts