Gulf
സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതിസൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതി
Gulf

സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതി

Subin
|
17 April 2018 2:15 AM GMT

തൊഴിലാളികൾക്ക്​ നിശ്ചിത സമയത്ത്​ ശമ്പളം നൽകിയിട്ടുണ്ടോ എന്ന്​ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സൗദിയില്‍ നിർബന്ധിത വേതന സുരക്ഷ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന്​തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം. തൊഴിലാളികളുടെ ശമ്പളം നിശ്ചിത സമയത്ത്​ നൽകാത്ത സ്ഥാപനങ്ങൾക്ക്​ 3000 റിയാൽ വരെ പിഴയുണ്ടാകും. പദ്ധതി നടപ്പിലായി രണ്ടുമാസം പിന്നിടുന്നതോടെ മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിക്കേണ്ടി വരും.

40 മുതൽ 59 വരെ തൊഴിലാളികളുള്ള സ്​ഥാപനങ്ങളാണ്​ 12ആം ഘട്ടത്തില്‍ ഉൾപ്പെടുക. ഇത്തരത്തില്‍ 14288 സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ഇതില്‍ ഏകദേശം 6,87,607​ തൊഴിലാളികളും. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും 'വേതന സുരക്ഷ പദ്ധതി' നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്​ഞാബദ്ധമാണെന്ന്​ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ്​ ഖാലിദ്​ അബാഖൈൽ പറഞ്ഞു.

തൊഴിലാളികൾക്ക്​ നിശ്ചിത സമയത്ത്​ ശമ്പളം നൽകിയിട്ടുണ്ടോ എന്ന്​ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ജോലികൾക്കുള്ള വേതനം നിർണയിക്കണം. ഇതിലൂടെ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പ്രശ്​നങ്ങൾ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പിലാക്കും തൊഴിൽ മന്ത്രാലയ വ്യവസ്ഥയനുസരിച്ച്​ ശബളം കൃത്യ സമയത്ത്​ നൽകാത്ത സ്​ഥാപനങ്ങൾക്ക്​ 3000 റിയാൽ വരെ പിഴയുണ്ടാകും.

തൊഴിലാളികളുടെ എണ്ണമനുസരിച്ച പിഴ കൂടും. പദ്ധതി നടപ്പിലാക്കി രണ്ട്​ മാസത്തിനുള്ളിൽ ശമ്പള വിവരം നൽകാത്ത സ്​ഥാപനങ്ങൾക്ക്​ മന്ത്രാലയ സേവനങ്ങൾ നിർത്തലാക്കും. എങ്കിലും ഇഖാമ ഇഷ്യു ചെയ്യുക, പുതുക്കുക എന്നീ സേവനങ്ങൾ ലഭ്യമാകും. മൂന്ന്​ മാസം കഴിഞ്ഞിട്ടും റിപ്പോർട്ട്​ നൽകാതിരുന്നാൽ സ്​ഥാപനങ്ങൾക്കുള്ള മുഴുവൻ സേവനങ്ങളും നിർത്തലാക്കും. തൊഴിൽ കാർഡ്​ കാലാവധി തീർന്നിട്ടില്ലെങ്കിൽ തൊഴിലാളികൾക്ക്​ തൊഴിലുടമയുടെ സമ്മതം കൂടാതെ മറ്റ്​ സ്​ഥാപനത്തിലേക്ക്​ മാറാം.

ദേശീയ പരിവർത്തന പദ്ധതി 2020 ​െൻറ ഭാഗമായാണ്​പദ്ധതി. സ്വകാര്യ തൊഴിൽ മേഖല സുരക്ഷിതവും അനുയോജ്യവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ​തൊഴിൽ സാമൂഹ്യവികസന മന്ത്രാലയ വക്താവ്​ പറഞ്ഞു.

Similar Posts