Gulf
സൌദി കീരിടാവകാശി ലണ്ടനില്‍; മതസൌഹാര്‍ദ്ദ ചര്‍ച്ച നടത്തിസൌദി കീരിടാവകാശി ലണ്ടനില്‍; മതസൌഹാര്‍ദ്ദ ചര്‍ച്ച നടത്തി
Gulf

സൌദി കീരിടാവകാശി ലണ്ടനില്‍; മതസൌഹാര്‍ദ്ദ ചര്‍ച്ച നടത്തി

Jaisy
|
17 April 2018 8:51 PM GMT

ലോകത്തിലെ പഴക്കം ചെന്ന മതഗ്രന്ഥങ്ങള്‍ ഇരുകൂട്ടരും പരിശോധിച്ചു

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലണ്ടനിലെ ക്രിസ്ത്യന്‍ സഭാ നേതാക്കളെ സന്ദര്‍ശിച്ചു. മതസൌഹാര്‍ദ്ദം ഊട്ടിയിറുപ്പിക്കാനുളള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. ലോകത്തിലെ പഴക്കം ചെന്ന മതഗ്രന്ഥങ്ങള്‍ ഇരുകൂട്ടരും പരിശോധിച്ചു. കാൻര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് ജസ്റ്റില്‍ വെല്‍ബിയെയാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചത്.

സെന്‍ട്രല്‍ ലണ്ടനിലെ ലംബത്ത് കൊട്ടാരത്തില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. 2015ല്‍ കണ്ടെടുത്ത ഖുര്‍ആന്റെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതി ഇരുവരും ഒരുമിച്ച് പരിശോധിച്ചു. ലോകത്തിലെ പഴക്കം ചെന്ന ക്രിസ്ത്യന്‍ ജൂത ഗ്രന്ഥങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. യമന്‍ വിഷയത്തിലുള്ള ആശങ്ക ബിഷപ്പ് കിരീടാവകാശിയെ ധരിപ്പിച്ചതായി സഭാ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related Tags :
Similar Posts