ജനാദിരിയ പൈതൃക ഗ്രാമത്തില്‍ കാണികളെ ആകര്‍ഷിച്ച് അര്‍ദ നൃത്തം
|വിവിധ പ്രവിശ്യകള്‍ക്കനുസരിച്ച് നൃത്തത്തിന്റെ രൂപം മാറും
സൌദിയിലെ ജനാദിരിയ പൈതൃക ഗ്രാമത്തില്‍ കാണികളെ ആകര്‍ഷിക്കുകയാണ് സൌദിയുടെ തനത് കലാ രൂപമായ അര്‍ദ നൃത്തം. വിവിധ പ്രവിശ്യകള്‍ക്കനുസരിച്ച് നൃത്തത്തിന്റെ രൂപം മാറും. വാളേന്തിയാണ് അര്‍ദ നൃത്തം നടത്തുക. ചില പ്രവിശ്യകളില്‍ തോക്കേന്തിയും ആകാശത്തേക്ക് വെടിവെച്ചുമാണ് നൃത്തച്ചുവടുകള്‍.
കുടുംബങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ ജനകീയമാണ് ജനാദിരിയ്യ പൈതൃക ഗ്രാമം. ഇന്ത്യന്‍ വേദിക്കരികിലായുള്ള വിവിധ പ്രവിശ്യകളില്‍ പാരമ്പര്യ കലാവരിന്നൂട്ടുണ്ട്. അര്‍ദ നൃത്തമാണിതില്‍ പ്രധാനം. വൈകുന്നേരത്തോടെ നൃത്ത ച്ചുവടുകളുമായി ഗോത്രക്കാരെത്തും. പിന്നെ പാട്ടും കവിതയും പശ്ചാത്തലമൊരുക്കി കൊട്ടിക്കയറും ചുവടുകള്‍. ഒപ്പം ചുറ്റുമുള്ള കുട്ടികളും ആളുകളും കൂടും. രാവേറും വരെ തുടരും ആലാപനം. പ്രവിശ്യകള്‍ക്കനുസരിച്ച് നൃത്തത്തിന് രൂപ ഭാഗവ മാറ്റങ്ങളുണ്ട്. ചിലര്‍ വെടിപൊട്ടിച്ചാണ് നൃത്തം അവസാനിപ്പിക്കുക. വാരാന്ത്യങ്ങളില്‍ ഇനി വന്‍ തിരക്കാകും. കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി മേള തീരും വരെ പ്രവേശം. സ്വദേശികള്‍ക്കൊപ്പം അതിഥി രാജ്യമായ ഇന്ത്യയിലെ വിവിധ കുടുംബങ്ങളും മേളക്കെത്തുന്നുണ്ട്.