മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഖത്തറില്‍ ആഭരണ നിര്‍മാണശാല തുടങ്ങി
|മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്റെ ജി.സി.സിയിലെ നാലാമത്തേയും ആഗോളതലത്തിലെ 11ാമത്തേയും ആഭരണ നിര്‍മാണശാല അല്‍ നസ്ഹ ഗോള്‍ഡ് ജ്വല്ലറി ഫാക്ടറി ഖത്തറിലെ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്റെ ജി.സി.സിയിലെ നാലാമത്തേയും ആഗോളതലത്തിലെ 11ാമത്തേയും ആഭരണ നിര്‍മാണശാല അല്‍ നസ്ഹ ഗോള്‍ഡ് ജ്വല്ലറി ഫാക്ടറി ഖത്തറിലെ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അല്‍ നസ്ഹ ആഭരണ നിര്‍മാണശാലയുടെ പ്രവര്‍ത്തനം 2013ല്‍ ഖത്തറില്‍ ആരംഭിച്ചിരുന്നുവെങ്കിലും പുതിയ യന്ത്രങ്ങളും മറ്റ് സൗകര്യങ്ങളും ചേര്‍ത്ത് വിപുലീകരിച്ചാണ് ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സിഎന്‍ സി ടെക്‌നോളജി ഉപയോഗിച്ചുള്ള നിര്‍മ്മാണ യൂണിറ്റാണ് ഖത്തറിലെ ആഭരണശാലയുടെ പ്രത്യേകതയെന്ന് മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
അത്യാധുനിക യന്ത്ര സംവിധാനങ്ങളോടെയുള്ള പുതിയ ആഭരണ നിര്‍മ്മാണശാലയില്‍ പ്രതിവര്‍ഷം 2400 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ഉത്പാദിപ്പിക്കാനാണ് മലബാര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഖത്തറിന് പുറമേ യു എ ഇയില്‍ രണ്ടും സൌദി അറേബ്യയില്‍ ഒന്നും ആഭരണ നിര്‍മാണ ശാലകളാണ് മലബാര്‍ ഗോള്‍ഡിന് ജി സി സി രാജ്യങ്ങളിലുള്ളത്. ഇന്ത്യയില്‍ ഏഴ് നിര്‍മാണ ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. മലബാര്‍ ഗ്രൂപ്പ് കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍, റീജ്യണല്‍ ഡയറക്ടര്‍ ടി വി സന്തോഷ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.