Gulf
ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നുഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നു
Gulf

ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നു

Jaisy
|
21 April 2018 10:58 AM GMT

സർക്കാർ മേൽനോട്ടത്തിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന റിക്രൂട്ടിങ് കമ്പനിക്ക് ആറു ഗവര്‍ണറേറ്റുകളിലും ഓഫീസുകൾ ഉണ്ടാകും

കുവൈത്തില്‍ ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുമെന്നു അൽ ദുർറ റിക്രൂട്ടിങ് കമ്പനി . സർക്കാർ മേൽനോട്ടത്തിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന റിക്രൂട്ടിങ് കമ്പനിക്ക് ആറു ഗവര്‍ണറേറ്റുകളിലും ഓഫീസുകൾ ഉണ്ടാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി സർക്കാർ മേൽനോട്ടത്തിൽ രൂപീകൃതമായ കമ്പനിയാണ് അൽ ദുർറ . രാജ്യത്തെ കോ ഓപ്പറേറ്റിവ് സൈസൈറ്റികളുമായി സഹകരിച്ചാണ് അൽ ദുർറയുടെ പ്രവർത്തനം . ആറു ഗവർണറേറ്റുകളിലായി കമ്പനിയുടെ ആറു ശാഖകൾ ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും . വീട്ടു ജോലിക്കാരെ ആവശ്യമുള്ള സ്വദേശികൾ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നതിനായി തങ്ങളുടെ താമസ പരിധിയിലുള്ള ശാഖയെ സമീപിക്കണം എന്നാൽ അപേക്ഷ നൽകുന്നതുൾപ്പെടെ പ്രാഥമിക നടപടികൾക്ക് ഓഫീസുകളെ സമീപിക്കേണ്ട ആവശ്യമില്ലെന്നും ഇതിനായി ഓൺലൈൻ സേവനം ലഭ്യാമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു . തൊഴിലാളികൾ കുവൈത്തിലെത്തിയാൽ സ്പോൺസർ ഓഫിസിൽ നേരിട്ടെത്തി സ്വീകരിക്കണം. വിവരമറിയിച്ച് 24 മണിക്കൂറിനകം തൊഴിലാളിയെ ഏറ്റുവാങ്ങിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്തം സ്​പോൺസർക്കായിരിക്കും. ബലിപെരുന്നാളിന് മുമ്പ് മൂന്ന് രാജ്യങ്ങളുമായി റിക്രൂട്ട്​മെന്റ് സംബന്ധിച്ച കരാറിലൊപ്പിടുമെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, കമ്പനി പ്രവർത്തനക്ഷമാകുന്നതോടെ വിദേശ രാജ്യങ്ങളിൽനിന്ന് വീട്ടുജോലിക്കാരികളെ കൊണ്ടുവരുന്നതിനുള്ള ചെലവ് 350 ദീനാറായി ചുരുങ്ങുമെന്ന വാർത്ത കമ്പനി അധികൃതർ നിഷേധിച്ചു.

Similar Posts