Gulf
കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കികുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
Gulf

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

Jaisy
|
21 April 2018 4:00 AM GMT

യാത്രക്കാരെയും ബാഗേജുകളും കർശന പരിശോധനക്ക് വിധേയമാകുന്നതിനാൽ വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി . യാത്രക്കാരെയും ബാഗേജുകളും കർശന പരിശോധനക്ക് വിധേയമാകുന്നതിനാൽ വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് .

ഐ എസ് ഉൾപ്പെടയുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പരിശോധന നടപടികൾ കർശനമാക്കിയതെന്നു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനെയും വിശദമായി പരിശോധിച്ച ശേഷമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത് . ബാഗേജുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട് . ടേക്ക് ഓഫ് സമയത്തിനു ഒരു മണിക്കൂർ മുൻപ് യാതൊരു കാരണവശാലും യാത്രക്കാരെ വിമാനത്തിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു വ്യോമയാന വകുപ്പ് വിമാനകമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട് . ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിനും ബ്രിട്ടീഷ് ആസ്ഥാനമായ സെക്യൂരിറ്റി കമ്പനിക്കുമാണ് സുരക്ഷാസംവിധാനങ്ങളുടെ ചുമതല . ബാഗേജ് പരിശോധനക്കും മറ്റും കൂടുതൽ സമയമെടുക്കുന്നത് വിമാനത്തവാളത്തിലെ ജനത്തിരക്ക് വർധിക്കാൻ കരണമായിട്ടുണ്ട് . പ്രത്യേക സാഹചര്യം കണക്കിലെടുത്തു സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാരും സഹകരിക്കണമെന്നും യൂസഫ് അൽ ഫൗസാൻ കൂട്ടിച്ചേർത്തു.

Similar Posts