Gulf
സിറിയയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കുവൈത്ത്സിറിയയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കുവൈത്ത്
Gulf

സിറിയയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കുവൈത്ത്

Sithara
|
21 April 2018 8:24 AM GMT

വർഷങ്ങളായി തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാനും സിറിയയിൽ ശാശ്വത സമാധാനം പുനഃസ്​ഥാപിക്കാനും ലോക സമൂഹത്തിന്‍റെ അടിയന്തര നീക്കമുണ്ടാകണമെന്ന് കുവൈത്ത്​.

വർഷങ്ങളായി തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാനും സിറിയയിൽ ശാശ്വത സമാധാനം പുനഃസ്​ഥാപിക്കാനും ലോക സമൂഹത്തിന്‍റെ അടിയന്തര നീക്കമുണ്ടാകണമെന്ന് കുവൈത്ത്​. ഐക്യരാഷ്​ട്രസഭയുടെ 72ആമത് പൊതുസമ്മേളനത്തിൽ സിറിയൻ വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ കുവൈത്ത്​ വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യൂറോപ്യൻ യൂനിയെൻറ ആവശ്യപ്രകാരമാണ് സിറിയൻ വിഷയത്തിൽ പ്രത്യേക മന്ത്രിതലയോഗം നടന്നത്. വൈകിയെങ്കിലും ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ വൻ മനുഷ്യ ദുരന്തത്തിന് സിറിയ സാക്ഷ്യം വഹിക്കുന്നത് കാണേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെ സംഘർഷത്തിന് അറുതിവരുത്തി സിറിയയിൽ സമാധാനവും സ്​ഥിരതയും തിരിച്ചുകൊണ്ടുവരണം. അതോടൊപ്പം തന്നെ അഭയാർഥികളായി അയൽ രാജ്യങ്ങളിലും മറ്റും കഴിയുന്ന ലക്ഷക്കണക്കിന് സിറിയക്കാരുടെ പ്രശ്നത്തിനും പരിഹാരമുണ്ടാവണം.

മാനുഷിക പ്രശ്നമായി കണ്ട് സിറിയക്കാരെ സഹായിക്കുകയെന്നതാണ് കുവൈത്ത്​ തുടക്കം മുതലേ സ്വീകരിച്ച നിലപാട്. ഈ ലക്ഷ്യംവെച്ച് 2013 മുതൽ തുടർച്ചയായി മൂന്ന് സിറിയൻ സഹായ ഉച്ചകോടികൾക്കാണ് കുവൈത്ത്​ ആതിഥ്യം വഹിച്ചത്. തുടർന്ന് 2016ൽ ലണ്ടനിലും 2017ൽ ബ്രാക്സലിലും നടന്ന ഉച്ചകോടികളിൽ വൻ തുക രാജ്യം സംഭാവന നൽകി. അഞ്ച് ഉച്ചകോടികളിലായി മൊത്തം 160 കോടി അമേരിക്കൻ ഡോളർ സിറിയൻ പുനരധിവാസത്തിന്​ വേണ്ടി കുവൈത്ത്​ നൽകിയിട്ടുണ്ടെന്നും ശൈഖ് സബാഹ് അൽ ഖാലിദ് കൂട്ടിച്ചേർത്തു.

Similar Posts