Gulf
പണം വെളുപ്പിക്കല്‍ തടയാന്‍ സൌദിയില്‍ നിയമംപണം വെളുപ്പിക്കല്‍ തടയാന്‍ സൌദിയില്‍ നിയമം
Gulf

പണം വെളുപ്പിക്കല്‍ തടയാന്‍ സൌദിയില്‍ നിയമം

Jaisy
|
21 April 2018 8:58 PM GMT

കര്‍ശന നിരീക്ഷണവും നിയമനടപടിയും പണം വെളുപ്പിക്കലിന് ഇനി നേരിടേണ്ടി വരും

പണം വെളുപ്പിക്കല്‍ തടയാന്‍ സൌദിയില്‍ നിയമമായി. നിയമത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കര്‍ശന നിരീക്ഷണവും നിയമനടപടിയും പണം വെളുപ്പിക്കലിന് ഇനി നേരിടേണ്ടി വരും. സൌദിയിയില്‍ നിന്നുള്ള പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കുക, ഇടപാടുകള്‍ സുതാര്യമാക്കുക. തീവ്രവാദ ബന്ധമുള്ള പണമിടപാടുകള്‍ തടയുക എന്നിവയാണ് നിയമത്തിന്റെ ലക്ഷ്യം.

പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമ പ്രക്രിയ നേരത്തേ ആരംഭിച്ചിരുന്നു. ഇത് പിന്നീട് ശൂറ കൗണ്‍സിലിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 16ന് ചേര്‍ന്ന ശൂറ കൗണ്‍സില്‍ നിയമം അംഗീകരിച്ച് മന്ത്രിസഭക്ക് കൈമാറി. ഇന്ന് യമാമ കൊട്ടാരത്തില്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിയമത്തിന് അന്തിമ അംഗീകാരം നല്‍കിയത്. പണം വെളുപ്പിക്കല്‍ തടയാനുള്ള നീക്കം ശക്താമക്കുമെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു. നിയമം ഉടന്‍ പ്രാബല്യത്തിലാവും. ലബനോനുമായി സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ഭവന മേഖലയിലാണ് സഹകരണം ശക്തമാക്കുക.

Related Tags :
Similar Posts