ഒമാനില്‍ മുവാസലാത്ത് ടാക്സി സർവീസ് ആരംഭിച്ചു
|മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ, എന്നിവക്ക് പുറമെ ഓൺ ഡിമാന്റ് ടാക്സി സേവനങ്ങളുമാകും ആദ്യഘട്ടത്തിൽ മുവാസലാത്ത് ലഭ്യമാക്കുക
ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനി മുവാസലാത്ത് ടാക്സി സർവീസ് ആരംഭിച്ചു . മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ, എന്നിവക്ക് പുറമെ ഓൺ ഡിമാന്റ് ടാക്സി സേവനങ്ങളുമാകും ആദ്യഘട്ടത്തിൽ മുവാസലാത്ത് ലഭ്യമാക്കുക.
ശനി മുതൽ വ്യാഴം വരെ പകൽ സമയത്ത് മാളുകളിൽനിന്നുള്ള ടാക്സികൾക്ക് മിനിമം ചാർജ് ഒരു റിയാലും കാൾ ടാക്സികൾക്ക് 1.2 റിയാലും ആയിരിക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 300 ബൈസ വീതം യാത്രക്കാർ നൽകണം. രാത്രി മാളുകളിൽനിന്നുള്ള ടാക്സികൾക്ക് മിനിമം ചാർജ് 1.3 റിയാലും കാൾ ടാക്സികൾക്ക് 1.5 റിയാലും ആയിരിക്കും. രാത്രി ഓരോ കിലോമീറ്ററിനും 350 ബൈസ ഈടാക്കും. പ്രമോഷൻ ഓഫറായാണ്ഈ ചാർജ് ഈടാക്കുന്നതെന്നും ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മാളുകളിൽനിന്ന് 125 ടാക്സികളായിരിക്കും സർവീസ് നടത്തുക. 2018 ജനുവരി ഒന്നിന് 100 വിമാനത്താവള ടാക്സികളും പുറത്തിറക്കും.