Gulf
എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി പൂര്‍ത്തിയാകുന്നുഎമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി പൂര്‍ത്തിയാകുന്നു
Gulf

എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി പൂര്‍ത്തിയാകുന്നു

Jaisy
|
22 April 2018 11:01 PM GMT

ഇനിയും പേരു ചേര്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും

യു.എ.ഇയില്‍ ഫെഡറല്‍ ധനകാര്യ സംവിധാനത്തിലെ തൊഴിലാളികളുടെ രേഖകളിലേക്ക് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായി. ഇനിയും പേരു ചേര്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും.

280 തൊഴിലാളികളുടെ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ മാത്രമാണ് ഇനി ഉള്‍പ്പെടുത്താനുള്ളത്. ഇവരുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 3000 ഓളം പേര്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ശമ്പളം തടഞ്ഞു വെക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവര്‍ രേഖകള്‍ കൈമാറി. ഏപ്രില്‍ മാസത്തിലാണ് രേഖയിലില്ലാത്ത ഐഡി കാര്‍ഡുകള്‍ ചേര്‍ക്കാനും തെറ്റുള്ളവ തിരുത്താനുമുള്ള നടപടി തുടങ്ങിയത്.

എമിറേറ്റ്സ് ഐ.ഡി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് ധനകാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശരിയായ വിവരശേഖരണം പൂര്‍ത്തിയായാല്‍ പണമിടപാടും മറ്റു ഔദ്യോഗിക കൃത്യനിര്‍വഹണവും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ സാധിക്കും. തിരിച്ചറിയല്‍ കാര്‍ഡ് എന്നതിനപ്പുറം എല്ലാവിധ സേവനങ്ങള്‍ക്കും പര്യാപ്തമാകും വിധത്തിലാണ് എമിറേറ്റ്സ് ഐ.ഡിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സേവനങ്ങളും ഐ.ഡിയിലേക്ക് കൊണ്ടുവരാനാണ് നീക്കം.

Related Tags :
Similar Posts