Gulf
റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സര്‍വീസുകള്‍റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സര്‍വീസുകള്‍
Gulf

റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സര്‍വീസുകള്‍

Khasida
|
22 April 2018 10:24 PM GMT

കരിപ്പൂരിലേക്ക് ഒക്ടോബറോടെ കൂടുതല്‍ ചെറിയ വിമാനങ്ങള്‍ക്ക് ലഭിച്ച അനുമതി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

എയര്‍ ഇന്ത്യക്ക് റിയാദ് -കരിപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കിംങ് ഖാലിദ് വിമാനത്താവള അതോറിറ്റിയുടെ അനുമതി. ഒക്ടോബര്‍ മുതല്‍ സര്‍വീസ് ആറായി വര്‍ധിക്കും. ജൂണ്‍ 22 ന് പ്രത്യേക സര്‍വീസിനും അനുമതി. യാഥാര്‍ഥ്യമായത് പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം

പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് കിംങ് ഖാലിദ് വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ പരിഗണിച്ചത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസിനുളള അനുമതി തേടിയ എയര്‍ ഇന്ത്യക്ക് ആറ് ദിവസം സര്‍വീസ് നടത്താനുളള അംഗീകാരം ലഭിച്ചു. നിലവിലുള്ള നാല് സര്‍വീസുകള്‍ക്കൊപ്പം ഒക്ടോബര്‍ 29 മുതല്‍ രണ്ട് പുതിയ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ നടത്തും. ഇതോടെ റിയാദ്-കരിപ്പൂര്‍ റൂട്ടിലെ പ്രതിവാര സര്‍വീസ് ആറായി വര്‍ധിക്കുമെന്ന് റിയാദ് എയര്‍ ഇന്ത്യ മാനേജ്മെന്‍റ് അറിയിച്ചു.

ചൊവ്വാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുക. നിലവിലുള്ള സമയ ക്രമം തന്നെയായിരിക്കും പുതിയ സര്‍വീസുകള്‍ക്കും . അവധിക്കാല തിരക്ക് പരിഗണിച്ച് ജൂണ്‍ മുതല്‍ കൂടുതല്‍ അധിക സര്‍വീസിന് ശ്രമം നടത്തിയെങ്കിലും ഒരു സര്‍വീസിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇത് ജൂണ്‍ 22ന് റിയാദില്‍ നിന്ന് പുറപ്പെടും. കരിപ്പൂര്‍ വഴി തിരുവനന്തപുരത്തേക്കാണ് ഈ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തത്.

മാംഗ്ലൂര്‍, ഹൈദരാബാദ്, ലക്‍നൌ റൂട്ടുകളിലും പുതിയ സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. വലിയ വിമാനങ്ങള്‍ ഇനിയും പറന്നു തുടങ്ങിയിട്ടില്ലാത്ത കരിപ്പൂരിലേക്ക് ഒക്ടോബറോടെ കൂടുതല്‍ ചെറിയ വിമാനങ്ങള്‍ക്ക് ലഭിച്ച അനുമതി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

Related Tags :
Similar Posts