യുഎഇയും സൌദി അറേബ്യയും ചേര്‍ന്ന് പ്രത്യേക സൈനിക സഖ്യം രൂപം നല്കി
|യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്
യുഎഇയും സൗദി അറേബ്യയും ചേർന്ന് പ്രത്യേക സൈനിക സഖ്യത്തിന് രൂപം നൽകി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ , ഉപ പ്രധാനമന്ത്രിയും പ്രസിഡന്റ് കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവർ സംയുക്ത സമിതിക്ക് നേതൃത്വം നൽകും. ഇരു രാജ്യങ്ങളും ചേർന്നുള്ള സമിതി സൈനികം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, വാണിജ്യം തുടങ്ങി പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഏകോപിച്ച് മുന്നോട്ടു നീങ്ങും.
സമിതിയിലേക്ക് ഫെഡറൽ, പ്രാദേശിക സർക്കാറുകളിൽ നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെ അംഗങ്ങളായി സമിതിയിലേക്ക് നിയോഗിക്കുമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജി.സി.സി ഉച്ചകോടിയിലും സംയുക്ത സമിതി നിലപാട് വ്യക്തമാക്കും. യമനിൽ സമാധാനം പുന:സ്ഥാപിക്കാനുളള സൈനിക നീക്കത്തിൽ സൗദിക്കൊപ്പം നിലയുറപ്പിച്ച ഗൾഫിലെ പ്രമുഖ രാഷ്ട്രം കൂടിയാണ് യു.എ.ഇ