Gulf
മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന്​മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന്​
Gulf

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന്​

Jaisy
|
22 April 2018 12:37 AM GMT

ഉദ്​ഘാടനത്തിന്​ തൊട്ടുമുൻപുള്ള ഘട്ടമെന്ന്​ വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കൽ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ ബിൻ സാലിം അൽ ഫുതൈസിയാണ്​ നടത്തിയത്

പുതിയ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന്​ നടക്കും. ഉദ്​ഘാടനത്തിന്​ തൊട്ടുമുൻപുള്ള ഘട്ടമെന്ന്​ വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കൽ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ ബിൻ സാലിം അൽ ഫുതൈസിയാണ്​ നടത്തിയത്​.

ഒമാൻ കൺവെൻഷൻ ആന്റ്​ എക്സിബിഷൻ സെന്ററിൽ നടന്ന എയർപോർട്സ്​ കൗൺസിൽ ഇന്റര്‍നാഷണലിന്റെ ഉദ്​ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള വിമാനത്താവള ടെർമിനലിന്റെയും യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനക്ക്​ ബുധനാഴ്​ച ഔദ്യോഗിക തുടക്കമായി. പരീക്ഷണ പറക്കലിന്റെ ഫലവും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സ്വരൂപണത്തിനും ശേഷമായിരിക്കും പുതിയ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗത വാർത്താവിനിമയ മന്ത്രാലയം തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ മറ്റ്​ പരിശോധനകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്​. ഒമാൻ 2020 കർമപദ്ധതിയിൽ രാജ്യത്തെ വിമാനത്താവള പദ്ധതികളുടെ വികസനത്തിന്​ സുപ്രധാന സ്ഥാനമാണ്​ നൽകുന്നത്​. ടൂറിസം, ചരക്കുഗതാഗതം, തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക്​ സുപ്രധാനമായ മേഖലകളുടെ വളർച്ചക്ക്​ സഹായകരമായ വിധത്തിൽ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ്​ ലക്ഷ്യം.

Related Tags :
Similar Posts