Gulf
യുഎഇയില്‍ വാറ്റ് ചില്ലറ പ്രശ്നത്തിന് പരിഹാരമായിയുഎഇയില്‍ വാറ്റ് ചില്ലറ പ്രശ്നത്തിന് പരിഹാരമായി
Gulf

യുഎഇയില്‍ വാറ്റ് ചില്ലറ പ്രശ്നത്തിന് പരിഹാരമായി

Jaisy
|
22 April 2018 9:20 AM GMT

ചില്ലറ പ്രശ്നം ഉടലെടുത്താല്‍ ബില്‍ തുകയുടെ തൊട്ടുമുകളിലെ 25 ഫില്‍സിന്റെ ഗുണിതത്തില്‍ വാറ്റ് ഈടാക്കാനാണ് തീരുമാനം

മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുഎഇയില്‍ വ്യാപാരികള്‍ കൃത്യമായി ചില്ലറ ബാക്കി നല്‍കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നടപടിയായി. ചില്ലറ പ്രശ്നം ഉടലെടുത്താല്‍ ബില്‍ തുകയുടെ തൊട്ടുമുകളിലെ 25 ഫില്‍സിന്റെ ഗുണിതത്തില്‍ വാറ്റ് ഈടാക്കാനാണ് തീരുമാനം. എന്നാല്‍ അധികം ഈടാക്കുന്ന തുക 20 ഫില്‍സില്‍ കൂടാനും പാടില്ല.

മിക്ക ഇടപാടുകള്‍ക്കും യു എ ഇയില്‍ അഞ്ച് ശതമാനം വാറ്റ് നിലവില്‍ വന്നതോടെ, നികുതിയടക്കമുള്ള ബില്ലിലെ ദശാംശ കണക്ക് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തലവേദനയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും ചെറിയ നാണയം 25 ഫില്‍സാണ്. വാറ്റ് ചേര്‍ത്ത ബില്ല് പലപ്പോഴും പോയന്റ് മൂന്നും, പോയന്റ് അഞ്ചും, പോയന്റ് പത്തും അടങ്ങുന്ന തുകയുടേതായിരിക്കും. കൃത്യമായ ബില്‍ തുക നല്‍കാന്‍ കഴിയാതെ ഉപഭോക്താക്കളും, ബാക്കി തുക നല്‍കാന്‍ കഴിയാതെ വ്യാപാരികളും വലയുന്ന സാഹചര്യത്തിലാണ് അബൂദബി സാമ്പത്തിക വികസനവകുപ്പിന്റെ തീരുമാനം. ബില്‍ തുകയുടെ തൊട്ട് മുകളിലെ 25 ഫില്‍സിന്റെ ഗുണിതമായി പണം ഈടാക്കാം. എന്നാല്‍, 20 ഫില്‍സില്‍ കൂടുതല്‍ ഈടാക്കാനും പാടില്ല. ഉദാഹരണത്തിന് പത്ത് ദിര്‍ഹം 5 ഫില്‍സാണ് വാറ്റടക്കം ബില്ലെങ്കില്‍ വ്യാപാരികള്‍ക്ക് പത്ത് ദിര്‍ഹം 25 ഫില്‍സ് ഈടാക്കാം. ഇനി പത്ത് ദിര്‍ഹം 35 ഫില്‍സാണ് ബില്ലെങ്കില്‍ പത്ത് ദിര്‍ഹം 50 ഫില്‍സ് വരെയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇതോടെ പത്തിന്റെയും അഞ്ചിന്റെയും ഫില്‍സിനെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കാമെന്നാണ് സാന്പത്തിക വികസന വകുപ്പിന്റെ വിലയിരുത്തല്‍.

Related Tags :
Similar Posts