Gulf
മൃത്യവിന്‍ കരം പിടിച്ച്: അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പറഞ്ഞ് പുസ്തകംമൃത്യവിന്‍ കരം പിടിച്ച്: അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പറഞ്ഞ് പുസ്തകം
Gulf

മൃത്യവിന്‍ കരം പിടിച്ച്: അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പറഞ്ഞ് പുസ്തകം

admin
|
23 April 2018 8:01 PM GMT

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം മൃത്യവിന്‍ കരം പിടിച്ച് എന്ന പേരിലാണ് പുസ്തകമാക്കിയത്.

പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം ആസ്പദമാക്കുന്ന പുസ്തകം ദുബൈയില്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകനായ സലീം നൂറാണ് പുസ്തകത്തിന്റെ രചയിതാവ്.

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം മൃത്യവിന്‍ കരം പിടിച്ച് എന്ന പേരിലാണ് പുസ്തകമാക്കിയത്. ചിരന്തന ബുക്‌സ് പ്രസാധനം നിര്‍വഹിച്ച പുസ്തകത്തിന്റെ രചയിതാവ് അജ്മാനിലെ മാധ്യമപ്രവര്‍ത്തകനായ സലീം നൂര്‍ ഒരുമനയൂരാണ്. യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍കുമാര്‍ ഷെട്ടി പ്രകാശനം നിര്‍വഹിച്ചു. അഷ്‌റഫിന്റെ ജീവിതം പാഠപുസ്തകമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലിയോ ടെക്ക് ചെയര്‍മ്മാന്‍ സിദ്ദീഖ് ആദ്യപ്രതി ഏറ്റു വാങ്ങി. മിഡിയ വണ്‍ മീഡിലീസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവി എം.സി.എ നാസര്‍, അന്‍വര്‍ നഹ, ഡയറക്ടര്‍ റോബിന്‍ തിരുമല, ലത്തീഫ് മമ്മിയൂര്‍, മൊയ്തീന്‍ കോയ, ഹണി ബാസ്‌കര്‍, ഷീല പോള്‍, അഡ്വ. നജീദ്, നിസാര്‍ തളങ്കര, അഡ്വ. അഷിക്, എന്‍.എം അബൂബക്കര്‍, നാസര്‍ ബേപ്പൂര്‍, തന്‍വീര്‍ കണ്ണൂര്‍, ഡോ. ഷമീമ, അംബിക, ഗീത, ഷോജ സുരേഷ്, ലിയാഖത്ത് അലി, ബി.എ നാസര്‍ എന്നിവര്‍ക്ക് പുറമെ അഷ്‌റഫ് താമരശ്ശേരിയും ചടങ്ങില്‍ സംസാരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. ഫിറോസ് തമന്ന സ്വാഗതവും കെ.പി.ടി ഇബ്രാഹീം നന്ദിയും പറഞ്ഞു.

Related Tags :
Similar Posts